LATEST NEWS
  Jun 16, 2013
കാസര്‍കോട് ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും കാസര്‍കോട് സംയുക്ത ഖാസിയുമായ ടി.കെ.എം ബാവ മുസ്ലിയാര്‍ (83) അന്തരിച്ചു.

കോഴിക്കോട് വെളിമുക്കിലെ വസതിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 29 വര്‍ഷമായി കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

വാര്‍ത്ത അയച്ചത്: ആലൂര്‍ ടി എ മഹമൂദ് ഹാജി

Latest news