LATEST NEWS
  Jun 16, 2013
അന്വേഷണസംഘത്തെ മാറ്റില്ല: തിരുവഞ്ചൂര്‍
കോട്ടയം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഇടത് സര്‍ക്കാരിന്റെ കാലത്ത് നിര്‍ണായക സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയാണ് ഇതിനു കാരണമെന്നും ഇവരുടെ അന്വേഷണത്തില്‍ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ സംഘത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. രഹസ്യ അജണ്ടയാണ് ഇതിന് പിന്നിലെന്നും എന്തുവന്നാലുംഅന്വേഷണ സംഘത്തെ മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest news