LATEST NEWS
  Jun 16, 2013
മന്ത്രിസഭാ പുനഃസംഘടന നാളെ: സി.പി ജോഷി രാജിവെച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി അജയ് മാക്കനുപിന്നാലെ ഉപരിതല ഗതാഗത മന്ത്രി സി.പി ജോഷിയും രാജിവെച്ചു.

കൂടുതല്‍ മന്ത്രിമാര്‍ ഇനിയും രാജിവെച്ചേക്കുമെന്ന് സൂചനയുണ്ട്. പുന:സംഘടന നാളെയുണ്ടായേക്കും. നിലവിലുള്ള എട്ട് ഒഴിവുകളില്‍ പുതിയ മന്ത്രിമാര്‍ വരുന്നതിനുപുറമെ നിലവിലുള്ള മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും. ശശി തരൂരിന് കൂടുതല്‍ ചുമതലകള്‍ നല്‍കുമെന്നും സൂചനയുണ്ട്.

അജയ് മാക്കനും ജോഷിക്കും തുടര്‍ച്ചയായി മറ്റുചില മന്ത്രിമാരും കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവെച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. അശ്വിനി കുമാര്‍ , പവന്‍കുമാര്‍ ബന്‍സല്‍ എന്നീ രണ്ടുപേര്‍ രാജിവെച്ച ഒഴിവും നികത്താനുണ്ട്. ഡി.എം.കെ. മന്ത്രിമാര്‍ രാജിവെച്ചതിനുശേഷമുള്ള ഒഴിവുകളും നികത്തിയിട്ടില്ല.

Latest news