OBITUARY
  Jun 16, 2013
കൃഷ്ണപ്പിഷാരടി
ഗുരുവായൂര്‍: സംസ്‌കൃത പണ്ഡിതനും മലയാളം വിദ്വാനം ഭാഷാധ്യാപകനുമായിരുന്ന ഞാറക്കാട്ട് പിഷാരത്ത് കൃഷ്ണപ്പിഷാരടി (പിഷാരടി മാസ്റ്റര്‍ - 86) അന്തരിച്ചു. ദീര്‍ഘകാലം കണ്ണൂര്‍ പറശ്ശിനിക്കടവ് ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന കൃഷ്ണപ്പിഷാരടി, ഗുരുവായൂര്‍ താലപ്പൊലിസംഘം പ്രസിഡന്‍റും ഗുരുവായൂര്‍ ക്ഷേത്രം കഴകപ്രവൃത്തിക്കാരനുമായിരുന്നു.
ഭാര്യ : പരേതയായ പുലാമന്തോള്‍ പിഷാരത്ത് പത്മാവതി പിഷാരസ്യാര്‍. മക്കള്‍ : പ്രസന്ന, രാധാകൃഷ്ണന്‍ (പ്രിന്‍സിപ്പല്‍, ശ്രീകൃഷ്ണഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗുരുവായൂര്‍), രാജലക്ഷ്മി, രാമചന്ദ്രന്‍ (എന്‍ജിനിയര്‍, ഖത്തര്‍). മരുമക്കള്‍ : എം.പി. രവീന്ദ്രന്‍, സുമ, അമ്പിളി.
Other News in this section
യൂണിയന്‍ കാര്‍ബൈഡ് മുന്‍ മേധാവി വാറന്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു
വാഷിങ്ടണ്‍: ഭോപ്പാല്‍ വിഷവാതക ദുരന്തമുണ്ടാകുമ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ േമധാവിയായിരുന്ന വാറന്‍ ആന്‍ഡേഴ്‌സണ്‍ (92) അന്തരിച്ചു. ഫ്ലോറിഡയിലെ വെറോ ബീച്ചിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. നാലായിരത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ 1984-ലെ ഭോപ്പാല്‍ വാതകദുരന്തത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ അറസ്റ്റിലായ ആന്‍ഡേഴ്‌സണ്‍ ജാമ്യം ലഭിച്ചശേഷം രാജ്യം വിടുകയായിരുന്നു. ..

Latest news