OBITUARY
  Jun 16, 2013
കരള്‍ മാറ്റിവെച്ച പ്രമോദ്കുമാര്‍ മരിച്ചു
കൊച്ചി: അമൃത ആസ്പത്രിയില്‍ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രമോദ്കുമാര്‍ (38) മരിച്ചു. വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്ന് ശനിയാഴ്ച കാലത്ത് പതിനൊന്നരയോടെ അമൃത ആസ്പത്രിയിലായിരുന്നു മരണം.
കോതമംഗലം അയ്യങ്കാവ് വള്ളിക്കുടിയില്‍ പരേതനായ ഡോ. വി.എസ്. രവിയുടെ മകന്‍ പ്രമോദ്കുമാര്‍ മെയ് എട്ടിനാണ് കരള്‍മാറ്റിവെയ്ക്കലിന് വിധേയനായത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനി ഷെര്‍ളി സെബാസ്റ്റ്യന്റെ കരളാണ് പ്രമോദില്‍ വെച്ചുപിടിപ്പിച്ചത്.

മൂത്ത സഹോദരന്‍ രഞ്ജിത്ത് സുഡാനില്‍ വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തിയ ഷേര്‍ളി മുകളില്‍നിന്നും വീണ് പരിക്കേറ്റാണ് മരിച്ചത്. മസ്തിഷ്‌കമരണം സംഭവിച്ച ഷെര്‍ളിയുടെ ആന്തരാവയവങ്ങള്‍ അതിവേഗം കൊച്ചിയിലെത്തിച്ചാണ് പ്രമോദ്കുമാറടക്കമുള്ളവരുടെ ശസ്ത്രക്രിയ നടത്തിയത്.

പുന്നേക്കാട്ട് ആയുര്‍വേദ കട നടത്തുന്ന പ്രമോദ് മൂന്നു മാസത്തോളമായി അമൃതയില്‍ ചികിത്സയിലായിരുന്നു. കരള്‍മാറ്റിവെയ്ക്കല്‍ വിജയപ്രദമായിരുന്നു. എന്നാല്‍, കഴിഞ്ഞ ആഴ്ച പനി ബാധിച്ച പ്രമോദിന്റെ കിഡ്‌നികള്‍ തകരാറിലായി. രണ്ടുവട്ടം ഡയാലിസിസിനു വിധേയനായിരുന്നു.

അമ്മ: സുജാത രവി (മുന്‍ നഗരസഭാ കൗണ്‍സിലര്‍). ഭാര്യ: സബിത (മൂവാറ്റുപുഴ ഡെന്‍റല്‍ ലാബ്). മകള്‍: നന്ദന പ്രമോദ്.
ശവസംസ്‌കാരം ഞായറാഴ്ച 4ന് അയ്യങ്കാവിലെ വീട്ടുവളപ്പില്‍.
Other News in this section
ആര്‍.എസ്.എസ്. നേതാവ് വെട്ടേറ്റ് മരിച്ചു
കതിരൂര്‍ (കണ്ണൂര്‍): ആര്‍.എസ്.എസ്. ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കിഴക്കെ കതിരൂര്‍ എളന്തോടത്ത് മനു എന്ന മനോജി(42)നെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന പാനൂര്‍ മാക്കൂല്‍പ്പീടിക കൊളപ്പുറത്ത് പ്രമോദിന് ഗുരുതരമായ പരിക്കേറ്റു. പ്രമോദ് ആര്‍.എസ്.എസ്. അനുഭാവിയാണ്.കതിരൂര്‍ ഉക്കാസ്‌മെട്ടകിഴക്കേ കതിരൂര്‍ റോഡിലെ തിട്ടയില്‍മുക്കില്‍വെച്ചാണ് വാനില്‍ ..

Latest news