OBITUARY
  Jun 16, 2013
കാറിടിച്ച് കോണ്‍ഗ്രസ് നേതാവ് മരിച്ചു
കോഴിക്കോട്: പൊറ്റമ്മല്‍ ജങ്ഷനില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ കോണ്‍ഗ്രസ് നേതാവ് മരിച്ചു. കുതിരവട്ടം പുല്‍പ്പറമ്പില്‍ പി. ദിവാകരന്‍ (58) ആണ് മരിച്ചത്. അതിവേഗത്തില്‍ നിര്‍ത്താതെപോയ കാര്‍ പാഞ്ഞുകയറി ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നില്‍ക്കുകയായിരുന്ന ചെറൂപ്പ ചുള്ളിത്തല ഷിമിത്തി(30)നും പരിക്കേറ്റു. ഷിമിത്തിനെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചേവായൂര്‍ സഹകരണബാങ്കിന് അടുത്തെത്തിയപ്പോള്‍ കേടായതിനെത്തുടര്‍ന്ന് കാര്‍ നിന്നു.

ശനിയാഴ്ചരാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. സമന്വയ റെസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായ ദിവാകരന്‍ അടുത്തുള്ള വീട്ടില്‍ ചിലര്‍വന്ന് പ്രശ്‌നമുണ്ടാക്കിയതറിഞ്ഞാണ് സ്ഥലത്തെത്തിയത്. റോഡരികില്‍ ബൈക്ക് നിര്‍ത്തി സുഹൃത്തുമായി സംസാരിക്കുമ്പോള്‍ ദിവാകരനെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറോടിച്ച മലാപ്പറമ്പ് അമീര്‍ഖറില്‍ സുനീര്‍(27) മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ കൈകാര്യം ചെയ്തതിനെത്തുടര്‍ന്ന് പരിക്കേറ്റ ഇയാളെയും മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഭാര്യ: ബിന്ദു. മക്കള്‍: വിധിന്‍ (മിംസ്), വിധിഷ. സഹോദരങ്ങള്‍. പ്രഭാകരന്‍ (റിട്ട. മനോരമ), പ്രകാശന്‍ (കോട്ടപ്പറമ്പ് ആസ്പത്രി), ഹരിദാസന്‍ (ബി.എസ്.എന്‍.എല്‍.).
Other News in this section
യൂണിയന്‍ കാര്‍ബൈഡ് മുന്‍ മേധാവി വാറന്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു
വാഷിങ്ടണ്‍: ഭോപ്പാല്‍ വിഷവാതക ദുരന്തമുണ്ടാകുമ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ േമധാവിയായിരുന്ന വാറന്‍ ആന്‍ഡേഴ്‌സണ്‍ (92) അന്തരിച്ചു. ഫ്ലോറിഡയിലെ വെറോ ബീച്ചിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. നാലായിരത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ 1984-ലെ ഭോപ്പാല്‍ വാതകദുരന്തത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ അറസ്റ്റിലായ ആന്‍ഡേഴ്‌സണ്‍ ജാമ്യം ലഭിച്ചശേഷം രാജ്യം വിടുകയായിരുന്നു. ..

Latest news