OBITUARY
  Jun 16, 2013
സി.പി.ഐ നേതാവ് സത്യപാല്‍ ഡങ് അന്തരിച്ചു
അമൃത്‌സര്‍ : പഞ്ചാബില്‍ സി.പി.ഐ.യുടെ മുന്നണിപ്പോരാളിയും മുന്‍ എം.എല്‍.എ.യുമായിരുന്ന സത്യപാല്‍ ഡങ് (93) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. ഖാലിസ്താന്‍ ഭീകരവാദത്തിനും വിഘടനവാദത്തിനുമെതിരെ അതിശക്തമായി പോരാടിയ നേതാവായിരുന്നു സത്യപാല്‍.1920-ല്‍ ലാഹോറിലെ ഷെയ്പുര ജില്ലയിലായിരുന്നു ജനനം. ബ്രിട്ടീഷ് ഭരണകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീപ്പൊരി നേതാവായിരുന്ന അദ്ദേഹം 1945-ല്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. പഞ്ചാബില്‍ അനേകം കര്‍ഷകസമരങ്ങള്‍ നയിച്ചിട്ടുള്ള സത്യപാല്‍ നാലുതവണ അമൃത്‌സറില്‍നിന്ന് പഞ്ചാബ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1967-ല്‍ മുഖ്യമന്ത്രിയായിരുന്ന ഗുര്‍മുഖ് സിങ് മുസാഫിറിനെ കന്നിയങ്കത്തില്‍ തന്നെ പരാജയപ്പെടുത്തിയതോടെ ദേശീയശ്രദ്ധ നേടി. 1967-ലെ കോണ്‍ഗ്രസ്സിതര സര്‍ക്കാറില്‍ ഭക്ഷ്യമന്ത്രിയായിരുന്നു. 1980-ല്‍ പരാജയപ്പെട്ടു. പിന്നീട് സത്യപാലിന്റെ ഭാര്യ വിമല ഡങ് ആണ് പന്ത്രണ്ട് വര്‍ഷത്തിനുശേഷം സി.പി.ഐ.ക്കുവേണ്ടി ഈ സീറ്റ് തിരിച്ചുപിടിച്ചത്.

എണ്‍പതുകളില്‍ സിഖ് തീവ്രവാദം ശക്തമായ കാലത്ത് 'ഹിന്ദുരാഷ്ട്രവും ഖാലിസ്താന്‍ രാഷ്ട്രവും വേണ്ട, എക്കാലവും ഇന്ത്യ മതി' എന്ന മുദ്രാവാക്യവുമായി പ്രചാരണം നടത്തി. ബ്രിട്ടീഷ് ഭരണത്തിനെതിരെ 1946-ല്‍ നടന്ന നാവികകലാപത്തിലും നേതൃസ്ഥാനം വഹിച്ചു. സത്യപാലിന്റെ മൃതദേഹം ഞായറാഴ്ച ഉച്ചതിരിഞ്ഞ് സംസ്‌കരിക്കുമെന്ന് സി.പി.ഐ. നേതാക്കള്‍ പറഞ്ഞു
Other News in this section
തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു
തിരൂരങ്ങാടി: ഇസ്‌ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ മേലാത്ത് തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ (85) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലായിരുന്നു അന്ത്യം.അറബികവി കൂടിയായിരുന്ന അദ്ദേഹം കേരളത്തിലെ ബൂസ്വൂരി എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. തിരൂരങ്ങാടി ഹിദായത്തുസ്വിബ്‌യാന്‍ സംഘം പ്രസിഡന്റായിരുന്നു. വെല്ലൂര്‍ ബാഖിയാത്തില്‍ ..
ഭാരതപ്പുഴയില്‍ കാണാതായ അഫ്‌സലിന്റെ മൃതദേഹവും കിട്ടി
ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് സ്ത്രീകളടക്കം മൂന്നുപേര്‍ മരിച്ചു
ഭര്‍ത്താവ് മരിച്ച് 36-ാം ദിവസം ഭാര്യയും മരിച്ചു
പോലീസ് വിട്ടയച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു.
കരിങ്കല്ല് തെറിച്ചുവീണ് ലോഡിങ് തൊഴിലാളി മരിച്ചു

Latest news