LATEST NEWS » INDIA
  Jun 16, 2013
പെട്രോള്‍ വില രണ്ട് രൂപ കൂട്ടി
ന്യൂഡല്‍ഹി:ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് കാരണം പെട്രോള്‍ വിലയില്‍ വന്‍ വര്‍ധന. ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. പ്രാദേശിക നികുതികളും വാറ്റും കൂട്ടാതെയുള്ള വിലയാണിത്. വര്‍ധന അര്‍ധരാത്രിമുതല്‍ നിലവില്‍ വന്നു.

ഡീസല്‍ വിലയില്‍ വര്‍ധനയില്ല. ഈ മാസം രണ്ടാം തവണയാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കൂട്ടുന്നത്. ജൂണ്‍ അഞ്ചിന് 75 പൈസ കൂട്ടിയിരുന്നു. മൂന്ന് മാസത്തിന് ശേഷമായിരുന്നു ഈ വിലവര്‍ധന. മാര്‍ച്ച് ഒന്നിനാണ് അതിനുമുമ്പ് വിലകൂട്ടിയത്. അതിനുശേഷം അഞ്ച് തവണ വില കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം വില താഴ്ന്നതായിരുന്നു ഇതിന് കാരണം.

Latest news