LATEST NEWS » WORLD
  Jun 16, 2013
ദോഹയില്‍ തീപ്പിടിത്തം; മൂന്ന് കടകള്‍ കത്തിനശിച്ചു
അഹമ്മദ് പാതിരിപ്പറ്റ
ദോഹ: 'മാള്‍' സിഗ്‌നലിനടുത്ത് അല്‍ സഖര്‍ പെട്രോള്‍സ്റ്റേഷന്‍ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് കടകള്‍ കത്തിനശിച്ചു. കോഴിക്കോട് സ്വദേശിയുടെ വെറൈറ്റി കാര്‍ ആക്‌സസറീസ്, ആയഞ്ചേരി സ്വദേശികള്‍ നടത്തുന്ന ഡേ ബൈ ഡേ കഫ്റ്റീരിയ, നേപ്പാള്‍ സ്വദേശിയുടെ ലോണ്‍ട്രി എന്നീ കടകളാണ് പൂര്‍ണമായും കത്തിനശിച്ചത്.

ലോണ്‍ട്രിയില്‍നിന്നാണ് ആദ്യം തീപ്പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇസ്തിരിപ്പെട്ടി ഓഫ് ചെയ്യാതെ വെച്ചതാണ് അപകടത്തിനിടയാക്കിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഈ കടയില്‍നിന്നുയര്‍ന്ന തീ നിമിഷങ്ങള്‍ക്കകം മറ്റ് കടകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. നട്ടുച്ച സമയവും കാറ്റും തീ പടരാന്‍ കാരണമായി. കടകളിലുണ്ടായിരുന്ന പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള സകലതും കത്തിനശിച്ചു. തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റിലും ചെറിയ നാശനഷ്ടങ്ങളുണ്ടായി.

സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെയും അഗ്‌നിശമന വിഭാഗത്തിന്റെയും സമയോചിത ഇടപെടല്‍ കാരണം തൊട്ടടുത്ത പെട്രോള്‍ സ്റ്റേഷനിലേക്ക് തീ പടരാതെ നോക്കാനായി. സംഭവത്തെ തുടര്‍ന്ന് ഈ ഭാഗത്തെ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.


Latest news