LATEST NEWS » WORLD
  Jun 16, 2013
ഗ്വാണ്ടനാമോ ജയില്‍ പൂട്ടാനുള്ള ഒബാമയുടെ നീക്കത്തിന് തിരിച്ചടി
വാഷിങ്ടണ്‍ : കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാനുള്ള പ്രസിഡന്‍റ് ബരാക് ഒബാമയുടെ നീക്കത്തിന് യു.എസ്. പ്രതിനിധി സഭയില്‍ കനത്ത തിരിച്ചടി. പ്രതിരോധ ബില്ലിലെ ഇത് സംബന്ധിച്ച വ്യവസ്ഥ 174 നെതിരെ 249 വോട്ടുകള്‍ക്കാണ് സഭ പരാജയപ്പെടുത്തിയത്.

2014-ല്‍ ജയില്‍ അടച്ചുപൂട്ടണമെന്നായിരുന്നു ബില്ലില്‍ നിര്‍ദേശിച്ചത്. മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് നൂറോളം തടവുകാര്‍ ഗ്വാണ്ടനാമോ ജയിലില്‍ നിരാഹാരസമരം നടത്തുകയാണ്. 166 തടവുകാരാണ് ഇവിടെയുള്ളത്. ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുമെന്നത് ഒബാമയുടെ 2008- ലെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നാണ്.

അതേ സമയം, 63,800 കോടി ഡോളറിന്റെ പ്രതിരോധ ബില്‍ സഭ പാസാക്കി റിപ്പബ്ലിക്കന്‍ പക്ഷം നിയന്ത്രിക്കുന്ന സഭയില്‍ 108 ന് എതിരെ 315 വോട്ടുകള്‍ക്കാണ് 'ദേശീയ പ്രതിരോധ അനുമതി നിയമം' പാസായത്.

Latest news