LATEST NEWS » WORLD
  Jun 16, 2013
പാകിസ്താനില്‍ ബസ്സില്‍ സ്‌ഫോടനം; 11 വിദ്യാര്‍ഥിനികള്‍ മരിച്ചു
ക്വറ്റ: തെക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ക്വറ്റയില്‍ വനിതാ സര്‍വകലാശാലയുടെബസ്സിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 11 വിദ്യാര്‍ഥിനികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. സര്‍വകലാശാലയില്‍നിന്ന് വിദ്യാര്‍ഥിനികള്‍ ബസ്സില്‍ പുറപ്പെടാനൊരുങ്ങുമ്പോളായിരുന്നു സ്‌ഫോടനം. പൊട്ടിത്തെറിക്കുശേഷം ബസ്സിന് തീപിടിച്ചും നിരവധിപേര്‍ക്ക് പൊള്ളലേറ്റു. കലാപബാധിതമായ ബലൂചിസ്താന്‍ പ്രവശ്യയിലാണ് സംഭവം നടന്നത്.

Latest news