LATEST NEWS » INDIA
  Jun 16, 2013
ഇന്ത്യയില്‍നിന്ന് പാകിസ്താന് പ്രകൃതിവാതകം
ഇസ്‌ലാമാബാദ്: പാകിസ്താന് 40 കോടി ക്യുബിക് അടി പ്രകൃതിവാതകം നല്കുന്നതിന് ഇന്ത്യ സന്നദ്ധത അറിയിച്ചതായി പാകിസ്താന്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രി ഷാഹിദ് ഖാന്‍ അബാസി പറഞ്ഞു. വില സംബന്ധിച്ച തീരുമാനം മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനത്തിന് തടസ്സമുള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പ്രകൃതിവാതക കമ്പനിയായ ഗെയിലിന്റെ പ്രതിനിധികള്‍ വിഷയവുമായി ബന്ധപ്പെട്ട് തന്നെ വന്നുകണ്ടിരുന്നതായും മന്ത്രി പറഞ്ഞു. സാങ്കേതിക വിഷയങ്ങള്‍ പരിഹരിക്കാന്‍ പാക് പ്രതിനിധി സംഘം ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അതിനുശേഷം വിലസംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും അബാസി പറഞ്ഞു.

ഇറാനില്‍നിന്ന് പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതിനായി പാകിസ്താനിലെ മുന്‍ സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും വിലയും ഇറാനെതിരായ യു.എസ്, യൂറോപ്യന്‍ യൂണിയന്‍ ഉപരോധ ഭീഷണിയുമാണ് തടസ്സമായി നില്ക്കുന്നത്.

Latest news