LATEST NEWS
  Jun 06, 2013
ലോഡ് ഷെഡ്ഡിങ് പിന്‍വലിയ്ക്കുന്നത് നീളും
തിരുവന്തപുരം: ലോഡ് ഷെഡ്ഡിങ് പിന്‍വലിയ്ക്കുന്നത് നീണ്ടേയ്ക്കും. കാലവര്‍ഷം തുടങ്ങിയെങ്കിലും അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരാത്തതാണ് കാരണം.

കാലവര്‍ഷം തുടങ്ങിയതോടെ രണ്ടാഴ്ച്ചയ്ക്കകം ലോഡ്‌ഷെഡ്ഡിങ് പിന്‍വലിക്കാനാകുമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ പ്രതീക്ഷ. എന്നാല്‍ അണക്കെട്ടുകളില്‍ ജിലനിരപ്പ് കേവലം ഒരു ശതമാനം മാത്രമാണ് ഇതുവരെ ഉയര്‍ന്നത്. ഇപ്പോഴുള്ള വെള്ളം ഉപയോഗിച്ച് 506.65 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനെ കഴിയൂ.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 20 ശതമാനമെങ്കിലും ഉയര്‍ന്നാല്‍ ലോഡ്‌ഷെഡിങ് പിന്‍വലിയ്ക്കുമെന്നാണ് കരുതുന്നത്.

Latest news