OBITUARY
  Jun 06, 2013
ഋഗ്‌വേദ പണ്ഡിതന്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്‌
മേലൂര്‍ : പ്രശസ്ത ഋഗ്‌വേദ പണ്ഡിതന്‍ മേലൂര്‍ പടുതോള്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് (77) അന്തരിച്ചു. തൃശ്ശൂര്‍ ബ്രഹ്മസ്വംമഠം മുന്‍ അധ്യാപകനും ഉപാധ്യായസംഘം മുന്‍ പ്രസിഡന്‍റുമാണ്. കടവല്ലൂര്‍ അന്യോന്യത്തിന്റെ സമഗ്രസംഭാവനാ പുരസ്‌കാരം, ദേശീയ ഋഗ്‌വേദ ശില്പശാലാ ബഹുമതി, സി.എം. വിഷ്ണു നമ്പൂതിരി എന്‍ഡോവ്‌മെന്‍റ്, നാഗകീര്‍ത്തി പുരസ്‌കാരം, തൃസന്ധ്യാ വേദോപാസകന്‍ എന്നീ ബഹുമതികള്‍ നേടിയിട്ടുണ്ട്. ഭാര്യ: ചാലിശ്ശേരി പാഴൂര്‍ കുടുംബാംഗം ആര്യ. മക്കള്‍: സന്തോഷ്, സാവിത്രി, ലീല. മരുമക്കള്‍: നിഷ, ആരൂര്‍ രാമചന്ദ്രന്‍ഭട്ടതിരി, അടയ്ക്കാപുത്തൂര്‍ കുന്നം ശശി.
Other News in this section
പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിക്കടുത്ത് പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. ശനിയാഴ്ച വൈകിട്ട് നാലോടെ ഈസ്റ്റ് കിഴക്കോത്ത് മൂനാമണ്ണില്‍ കടവിലാണ് സംഭവം. പടനിലം ഇ.കെ. മന്‍സിലില്‍ അബ്ദുല്‍ റസാഖിന്റെ മകന്‍ ഷിഹാസ് (15), ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. അബ്ദുല്‍ ലത്തീഫിന്റെ മകന്‍ എന്‍.ഐ.ടി. ..

Latest news