OBITUARY
  Jun 06, 2013
ട്രെയിനില്‍ കയറവേ വീണ് യുവാവ് മരിച്ചു
കൊച്ചി: ട്രെയിനില്‍ കയറവേ കാല്‍വഴുതി വീണ് യുവാവ് മരിച്ചു. ഉദയംപേരൂര്‍ പട്ടമന വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെയും പ്രേമയുടെയും മകന്‍ അനീഷ് നായര്‍ (29) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചായിരുന്നു അപകടം. സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ അനീഷ് തിരിച്ചെത്തും മുമ്പ് ട്രെയിന്‍ നീങ്ങിത്തുടങ്ങി. തുടര്‍ന്ന് ഓടിക്കയറാന്‍ ശ്രമിച്ച അനീഷ് കാല്‍വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു.

ബറോഡയിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അസിസ്റ്റന്‍റ് പ്രൊഫസറായ അനീഷ് ഭോപ്പാലില്‍ നിന്ന് ഇന്‍ഡോര്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ നാട്ടിലേക്ക് വരുംവഴിയായിരുന്നു അപകടം. ദീപ ഏക സഹോദരിയാണ്. അനീഷിന്റെ ശവസംസ്‌കാരം വ്യാഴാഴ്ച 9ന് ഉദയംപേരൂരിലെ വീട്ടുവളപ്പില്‍ നടക്കും.
Other News in this section
മുണ്ടേരിക്കടവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു
ചക്കരക്കല്‍(കണ്ണൂര്‍): മുണ്ടേരിക്കടവില്‍ പുഴയില്‍ മീന്‍പിടിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.ചേലേരി ദാലില്‍ പള്ളിക്ക് സമീപം കോവുമ്മല്‍ മുഹമ്മദ് ഹാജിയുടെ മകന്‍ മുത്തലിബ്(28), മൊട്ടക്കല്‍ ഹൗസില്‍ ഇബ്രാഹിമിന്റെ മകന്‍ യു.കെ.ഇസ്മയില്‍(26) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. ഇരുവരും മുണ്ടേരിക്കടവ് പാലത്തിന് സമീപത്ത് പുഴയില്‍ ..

Latest news