TOP STORIES TODAY
  Jun 06, 2013
ആദിമമനുഷ്യര്‍ പുല്ല് തിന്നിരുന്നുവെന്ന് കണ്ടെത്തല്‍
ന്യൂയോര്‍ക്ക്: ആദിമ മനുഷ്യര്‍ തങ്ങളുടെ ഭക്ഷണം ഇലകള്‍ക്കും പഴവര്‍ഗങ്ങള്‍ക്കുമപ്പുറം വികസിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തല്‍. ആഫ്രിക്കയില്‍ 34 ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന മനുഷ്യന്റെ പൂര്‍വികരെന്ന് വിശ്വസിക്കപ്പെടുന്നവര്‍ പുല്ലും പുല്ലിനു സമാനമായ ചെടികളും ഭക്ഷിച്ചിരുന്നുവെന്നാണ് കണ്ടെത്തിയത്.

ഇവരുടെ പല്ലിലെ ഇനാമല്‍ സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്നാണ് ഇത് വ്യക്തമായത്. യു.എസ്സിലെ 'യൂണിവേഴ്‌സിറ്റി ഓഫ് ഉറ്റ'യിലെ ഗവേഷകന്‍ തുറെ സെര്‍ലിങ്ങും സംഘവുമാണ് പുതിയ കണ്ടുപിടിത്തം നടത്തിയത്. പുതിയ ഭക്ഷണസ്വഭാവങ്ങള്‍ ഉടലെടുത്തത് പുതിയ വാസസ്ഥലങ്ങള്‍ തേടുന്നതിലേക്ക് ഇവരെ നയിച്ചു.

ഇക്കാലത്ത് ജീവിച്ചിരുന്ന മനുഷ്യന്റെ പൂര്‍വികര്‍ കാട്ടിലെ മറ്റ് ജീവിവര്‍ഗങ്ങളുടെ ഭക്ഷണക്രമീകരണം തന്നെയാണ് പിന്തുടര്‍ന്നുപോന്നിരുന്നതെന്ന ഇതുവരെയുള്ള വിശ്വാസത്തെ സെര്‍ലിങ്ങും സംഘവും നിരാകരിക്കുകയാണ്. മനുഷ്യന്‍ എന്ന ജീവിവര്‍ഗത്തിന്റെ പൂര്‍വകാല മാറ്റങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായും വ്യക്തമായും മനസ്സിലാക്കാന്‍ ഈ കണ്ടുപിടിത്തം സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.
Other News in this section
പാഴ്ക്കുളങ്ങളില്‍ വിരിയിച്ചു, താമരച്ചന്തം
ചിറ്റൂര്‍: പാഴായിക്കിടന്ന രണ്ട് കുളങ്ങളില്‍ 20 താമര വിത്തുകളിട്ടു. ആറാംമാസത്തില്‍ അഞ്ചരയേക്കര്‍ കുളം നിറയെ താമരച്ചന്തം. പൂക്കള്‍ക്ക് ആവശ്യക്കാരേറെ. അങ്ങനെ കറുകമണി എറുമന്‍കോട് പാടശേഖരത്തിലെ പരമ്പരാഗത നെല്‍ക്കര്‍ഷകനായ ബാലകൃഷ്ണന്‍ ചെലവില്ലാ താമരക്കൃഷിയിലും ലക്ഷങ്ങള്‍ നേടുന്നു. താമരപ്പൂ എന്ന ഔഷധ-പൂജാ പുഷ്പം നല്‍കുന്ന ആനന്ദം, അതിലൂടെ കിട്ടുന്ന നല്ല വരുമാനം. മൂന്നരയും ..

Latest news

- -

 

 

 

 

 

 

 

 

 

- -