LATEST NEWS » WORLD
  Jun 06, 2013
ടിയാനന്‍മെന്‍ സമയത്തെ ബെയ്ജിങ് മേയര്‍ ചെന്‍ സിടോങ് അന്തരിച്ചു
ബെയ്ജിങ്: 1989-ലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയുടെ സമയത്ത് ബെയ്ജിങ് മേയറായിരുന്ന ചെന്‍ സിടോങ് (83) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്നു. ടിയാനന്‍മെന്‍ സംഭവത്തിന്റെ 24-ാം വാര്‍ഷികം ജൂണ്‍ നാലിന് ആചരിക്കാനിരിക്കെ ഞായറാഴ്ചയാണ് ചെന്‍ മരിച്ചത്.

ടിയാനന്‍മെന്‍ സംഭവസമയത്ത് കമ്യൂണിസ്റ്റ് സര്‍ക്കാറിനെ ചെന്‍ ശക്തമായി പിന്തുണച്ചിരുന്നു. ഇതിനു പ്രതിഫലമെന്നോണം പിന്നീട് ചെന്നിനെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗമാക്കി. എന്നാല്‍ അഴിമതി ആരോപണക്കേസില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് 1995-ല്‍ സ്ഥാനത്തുനിന്ന് നീക്കി. കുറ്റക്കാരനാണെന്നു കണ്ടെത്തിയപ്പോള്‍ 1998-ല്‍ 16 വര്‍ഷത്തേക്ക് ജയില്‍ശിക്ഷ വിധിച്ചു. 2006 മുതല്‍ മെഡിക്കല്‍ പരോളിലിരിക്കെയായിരുന്നു അന്ത്യം.

Latest news