LATEST NEWS » WORLD
  Jun 06, 2013
ക്വസെയര്‍ നഗരം സിറിയന്‍ സേന തിരിച്ചുപിടിച്ചു


ജിംമ്യൂര്‍ : സിറിയയിലെ തന്ത്രപ്രധാന നഗരമായ ക്വസെയറിന്റെ നിയന്ത്രണം സിറിയന്‍സേന പിടിച്ചെടുത്തു. ഹിസ്ബുള്ള വിഭാഗത്തിന്റെ പിന്തുണയുള്ള സിറിയന്‍ സൈന്യവും കലാപകാരികളും തമ്മില്‍ രണ്ടാഴ്ചയിലധികമായി നടന്ന രൂക്ഷമായ പോരാട്ടത്തിനൊടുവിലാണിത്. വിമതസേനയിലെ ധാരാളംപേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപേര്‍ കീഴടങ്ങുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സിറിയയിലെ മനുഷ്യാവകാശലംഘനത്തില്‍ റെഡ്‌ക്രോസ് ആശങ്ക പ്രകടിപ്പിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനെതിരെ നടക്കുന്ന കലാപത്തില്‍ ഇതുവരെ 80,000-ലധികം പേര്‍ കൊല്ലപ്പെട്ടു. 15 ലക്ഷത്തോളം പേര്‍ സിറിയയില്‍ നിന്ന് പലായനം ചെയ്തിട്ടുമുണ്ട്.

Latest news