LATEST NEWS » INDIA
  Jun 06, 2013
ഏകീകൃത പൊതുപ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: മെഡിക്കല്‍, ഡന്റല്‍ ഉള്‍പ്പെടെയുള്ള ബിരുദ കോഴ്‌സുകളിലേക്ക് നടത്തിയ ആദ്യത്തെ ഏകീകൃത പൊതുപ്രവേശന പരീക്ഷയുടെ (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്ന് പരീക്ഷയെഴുതിയ 61042 വിദ്യാര്‍ഥികളില്‍ 46049 പേര്‍ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് യോഗ്യരായി.

പരീക്ഷാ ഫലം സി. ബി. എസ്. ഇ.യുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെഡിക്കല്‍, ഡന്റല്‍ കൗണ്‍സിലുകള്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഫലം പ്രസിദ്ധീകരിച്ചത്. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്ക് വിവിധ കൗണ്‍സലിങ് അതോറിറ്റികളുടെ നടപടിക്രമങ്ങള്‍ വിദ്യാര്‍ഥികള്‍ പൂര്‍ത്തിയാക്കണം.

രാജ്യത്താകെ 658040 വിദ്യാര്‍ഥികളാണ് പൊതുപ്രവേശന പരീക്ഷയെഴുതിയത്. ഇതില്‍ 366317 പേര്‍ യോഗ്യത നേടി. 85 നഗരങ്ങില്‍ 1251 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്. സി.ബി.എസ്. ഇ നടത്തിയ പൊതുപ്രവേശന പരീക്ഷയ്‌ക്കെതിരെ വിവിധ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ നല്‍കിയ പരാതിയിന്മേല്‍ അടുത്ത മാസം സുപ്രീം കോടതി വിധി പറയും. കഴിഞ്ഞ മാസം ഇടക്കാല ഉത്തരവില്‍ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.



Latest news