LATEST NEWS » KERALA
  Jun 06, 2013
രാത്രിയാത്രാനിരോധം: ആവശ്യം സുപ്രീംകോടതിയിലുന്നയിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: വയനാട് വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധിക്കണമെന്ന ആവശ്യം ഹര്‍ജിക്കാരന്ന് സൂപ്രീം കോടതിയില്‍ ഉന്നയിക്കാമെന്ന് ഹൈക്കോടതി. സുല്‍ത്താന്‍ ബത്തേരി നെന്മേനി സ്വദേശി സി.എം.പൗലോസാണ് വയനാട് വന്യജീവിസങ്കേതത്തിലൂടെ വാഹനങ്ങളുടെ യാത്ര രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ നിരോധിക്കണമെന്നാവശ്യപ്പെട്ടത്.

വയനാട്- മൈസൂര്‍ രാത്രിയാത്ര നിരോധം സംബന്ധിച്ച് കര്‍ണാടക ഹൈക്കോടതിയിലെ വിധിക്കെതിരായ പ്രത്യേകാനുമതി ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. കര്‍ണാടക വനാതിര്‍ത്തിയിലെ രാത്രിയാത്രാനിരോധത്തെപ്പറ്റി കര്‍ണാടക സര്‍ക്കാര്‍ പറയുന്നുണ്ട്. വയനാട് വന്യജീവി സങ്കേതത്തിലെ നിരോധത്തിനുവേണ്ടി വാദിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ടെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നില്ലെങ്കില്‍ ഹര്‍ജിക്കാരന് അതില്‍ കക്ഷി ചേര്‍ന്ന് തന്റെ വാദം ഉന്നയിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളത്.

Latest news