OBITUARY
  May 23, 2013
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു
തിരുവനന്തപുരം: വട്ടപ്പാറ കണക്കോട് പതിനാറാം കല്ലില്‍ സ്‌കോര്‍പ്പിയോ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ അടക്കം മൂന്നുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കാഞ്ഞിരംകുളം ഊറ്ററ ക്ഷേത്രത്തിന് സമീപം സത്യദേവന്റെ കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്.

തൃശ്ശൂരില്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം. ഒമ്പതുപേരാണ് കാറിലുണ്ടായിരുന്നത്. നെടുമങ്ങാട് ഫയര്‍ഫോഴ്‌സും വട്ടപ്പാറ പോലീസും സ്ഥലത്തെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്.
Other News in this section
മിനിബസ്സിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്‌
രാമനാട്ടുകര: നിയന്ത്രണംവിട്ട മിനിബസ്സിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ബസ് യാത്രക്കാരും സ്‌കൂട്ടര്‍ യാത്രക്കാരനുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കുപറ്റി. ചേലേമ്പ്ര പടിഞ്ഞാറ്റിന്‍ പൈ ഇയ്യത്തൊടിയിലെ പുന്നത്ത് വാസു (60) ആണ് മരിച്ചത്. ബസ് യാത്രക്കാരായ ഐക്കരപ്പടി ചെറിങ്ങപുറായി ബിന്ദു (35), കൊണ്ടോട്ടി ചെട്ടിലക്കുന്ന് സിന്ധു (34), വാഴക്കാട് അനന്തായൂര്‍ പിലാത്തോട്ടത്തില്‍ ..

Latest news