OBITUARY
  May 23, 2013
വിദ്യാര്‍ഥി കബനീ നദിയില്‍ മുങ്ങിമരിച്ചു
പുല്‍പ്പള്ളി: സഹോദരങ്ങളോടൊത്ത് കബനീനദിയില്‍ കുളിക്കാനിറങ്ങിയ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മുള്ളന്‍കൊല്ലി കുന്നത്തു കവല ഇലഞ്ഞിക്കല്‍ ജോസഫിന്റെ മകന്‍ ജോമിഷ് ജോസഫ്(18) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മൂത്തസഹോദരന്‍ ജ്യോതിഷും പിതൃസഹോദരി പുത്രന്‍ റിനിലിനും ഒപ്പമാണ് കൊളവള്ളിക്കടവില്‍ കുളിക്കാനിറങ്ങിയത്.

പുല്പള്ളി സഹകരണകോളേജിലാണ് പഠിക്കുന്നത്. നദിയിലേക്ക് ആദ്യം എടുത്തുചാടിയ ജോമിഷ് കയത്തില്‍പ്പെടുകയായിരുന്നു. അമ്മ: ആലീസ്, മറ്റൊരു സഹോദരന്‍: ജോബി.
Other News in this section
സംവിധായകന്‍ പ്രിയദര്‍ശന്റെ അമ്മ അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രിയദര്‍ശന്റെ അമ്മ അമ്പലപ്പുഴ വാലുപറമ്പില്‍ കുടുംബാംഗം രാജമ്മ (87) തിരുവനന്തപുരം തിരുമല കട്ടച്ചല്‍ റോഡിലെ 'രാജമല്ലി'യില്‍ (കെ.ആര്‍.ഡബ്ല്യു.എ13)ല്‍ അന്തരിച്ചു. ഭര്‍ത്താവ്: പൂജപ്പുര സോമന്‍നായര്‍ (കെ.എസ്. നായര്‍, റിട്ട. ലൈബ്രേറിയന്‍, ഗവ.ലോ കോളേജ്, തിരുവനന്തപുരം). മകള്‍: മധുമതി (പ്രൊഫസര്‍, എന്‍.എസ്.എസ്. ..

Latest news