OBITUARY
  May 23, 2013
ബാസ്‌കറ്റ്‌ബോള്‍ കോച്ച് സുബ്രഹ്മണ്യം അന്തരിച്ചു
പട്യാല: പ്രശസ്ത ബാസ്‌കറ്റ്‌ബോള്‍ കോച്ചും റഫറിയുമായ ഡോ. എസ്. സുബ്രഹ്മണ്യം (76) അന്തരിച്ചു.

നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ 1973-ല്‍ അധ്യാപകനായി ചേര്‍ന്ന അദ്ദേഹം വിരമിച്ചശേഷം ലുധിയാനയില്‍ സ്വന്തമായി ബാസ്‌കറ്റ്‌ബോള്‍ അക്കാദമി നടത്തിവരികയായിരുന്നു.

ഏഷ്യന്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജൂനിയര്‍, സീനിയര്‍ ടീമുകളെയും കോമണ്‍വെല്‍ത്ത് ഗെയിംസിനും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഭാര്യയും മകനും മകളുമുണ്ട്.
Other News in this section
സി.പി.എം. മുന് ബ്രാഞ്ച് സെക്രട്ടറി ലോക്കല് കമ്മിറ്റി ഓഫീസില് തൂങ്ങിമരിച്ച നിലയില്‌
ഹരിപ്പാട്: സി.പി.എം മുന് ബ്രാഞ്ച് സെക്രട്ടറിയെ ലോക്കല് കമ്മിറ്റി ഓഫീസില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. തൃക്കുന്നപ്പുഴ കളയ്ക്കാട്ട് കിഴക്കതില് ഗോപാലകൃഷ്ണന്റെ മകന് സുരേഷി(33)നെ ബുധനാഴ്ച രാവിലെയാണ് തൃക്കുന്നപ്പുഴ ഓഫീസിലെ ഫാനില് തൂങ്ങിമരിച്ച നിലയില് കണ്ടത്. സമീപത്തെ റോഡിലൂടെ നടന്നുപോയ സ്ത്രീയാണ് വിവരം പോലീസ് സ്റ്റേഷനില് അറിയിച്ചത്.ഏറെ നാളത്തെ പരിചയമുണ്ടായിരുന്ന ..

Latest news