OBITUARY
  May 23, 2013
ചേളാരിയില്‍ കാറും ലോറിയും കൂട്ടിമുട്ടി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
തിരൂരങ്ങാടി: ദേശീയപാതയില്‍ താഴേചേളാരിക്കും പടിക്കലിനുമിടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.

കോഴിക്കോട് പുതിയങ്ങാടി കുത്തോളിപ്പറമ്പ് രാജ് വില്ലയില്‍ ദേവരാജന്‍ (60), മകള്‍ രേഖ (35), മകളുടെ ഭര്‍ത്താവ് കൊയിലാണ്ടി വിയ്യൂര്‍ ചാത്തോത്ത്താഴം ദേവരാജന്‍ (40) എന്നിവരാണ് മരിച്ചത്.

രാജ്‌വില്ലയില്‍ ദേവരാജന്‍ മോട്ടോര്‍ത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കോഴിക്കോട് ജില്ലാ ജോയന്‍റ് സെക്രട്ടറിയാണ്. ഡ്രൈവറായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ രാജലക്ഷ്മിയാണ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്.

ഇവരുടെ മകള്‍, മരിച്ച രേഖ കോഴിക്കോട് കനകാലയ ബാങ്കിന് സമീപമുള്ള ഏയ്‌സ് മോട്ടോഴ്‌സിലെ അക്കൗണ്ടന്‍റാണ്.

രേഖയുടെ ഭര്‍ത്താവ് ദേവരാജന്‍ പെയിന്‍റിങ് കരാറുകാരനാണ്. പരേതനായ മാധവപ്പണിക്കരുടെയും ദേവകിയുടെയും മകനാണ്. സഹോദരങ്ങള്‍: ശശി, ശൈലജ, രമ, ജയ.

പരിക്കേറ്റ രാജലക്ഷ്മി മാഹിയില്‍ സാമൂഹികക്ഷേമ വകുപ്പിന്റെ ഐ.സി.ഡി.സി ഓഫീസില്‍ ജീവനക്കാരിയാണ്. ദേവരാജന്‍- രാജലക്ഷ്മി ദമ്പതിമാര്‍ക്ക് ഒരുമകള്‍ കൂടിയുണ്ട് - രശ്മി.

അടുത്തിടെ വാങ്ങിയ കാറില്‍ ചൊവ്വാഴ്ച രാവിലെ പുറപ്പെട്ടതാണ് കുടുംബം. തിരിച്ചുവരവെ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. തൃശ്ശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിര്‍ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറിക്ക് മുന്നില്‍ ഡ്രൈവറുടെ വശത്തേക്ക് കാര്‍ വന്നിടിക്കുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പത്തുമീറ്റര്‍ അകലെ റോഡിന് പുറത്തേക്ക് തെറിച്ചു.

മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ നാട്ടുകാര്‍ പുറത്തെടുത്തത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂരങ്ങാടി എസ്.ഐ എ. സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കിയത്.

ദേശീയപാതയിലെ അപകടത്തില്‍ പരിക്കേറ്റവരെയെല്ലാം ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും കാറില്‍ ഒരു കുട്ടി കൂടിയുണ്ടെന്ന അഭ്യൂഹം പരിഭ്രാന്തിക്കിടയാക്കി. നാട്ടുകാര്‍ ഉടന്‍ റോഡരികിലെ കുറ്റിക്കാട്ടിലും തകര്‍ന്ന കാറിനുള്ളിലും പലതവണ തിരച്ചില്‍ നടത്തി. കാറില്‍നിന്ന് ലഭിച്ച ഫോണിലൂടെ പോലീസ് ബന്ധപ്പെട്ട് സംശയം തീര്‍ക്കുകയായിരുന്നു.
Other News in this section
ഛായാഗ്രാഹകന്‍ അശോക് കുമാര്‍ അന്തരിച്ചു
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകന്‍ അശോക് കുമാര്‍ (70) ചെന്നൈയില്‍ അന്തരിച്ചു. ഏതാനും മാസങ്ങളായി രോഗബാധിതനായിരുന്നു.ഉത്തരേന്ത്യയില്‍ വേരുകളുള്ള അശോക് കുമാര്‍ അഗര്‍വാള്‍ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 'നെഞ്ചത്തെ കിള്ളാതെ' എന്ന തമിഴ് ചലച്ചിത്രത്തിലെ ഛായാഗ്രഹണത്തിന് 1980-ല്‍ ദേശീയ ..
യുവാവിന്റെ മൃതദേഹം തെങ്ങില്‍ കെട്ടിയിട്ട നിലയില്‍
കത്തിക്കുത്തില്‍ സി.പി.എം. നേതാവിന്റെ ഡ്രൈവര്‍ മരിച്ചു
തിളച്ച മോരുകറിയില്‍ വീണ് പൊള്ളലേറ്റ യുവാവ് മരിച്ചു
തെങ്ങില്‍ കയറിയ ആള്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു
വിജയ്യുടെ ഫ്ലൂക്‌സ്‌ബോര്‍ഡില്‍ പാലഭിഷേകം നടത്തിയ യുവാവ് കാല്‍വഴുതി വീണ് മരിച്ചു

Latest news