LATEST NEWS » KERALA
  May 23, 2013
ജൈവവൈവിധ്യം: കേരളത്തിന് നാല് ദേശീയപുരസ്‌കാരം
ന്യൂഡല്‍ഹി: ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള നാല് ദേശീയ പുരസ്‌കാരങ്ങള്‍ക്ക് കേരളം അര്‍ഹമായി.

സംഘവിഭാഗത്തില്‍ പാലക്കാട്ടെ അകംപാടം പാടശേഖരസമിതിക്കാണ് അവാര്‍ഡ്. വ്യക്തിവിഭാഗത്തില്‍ സിബി കല്ലിങ്കല്‍ (തൃശ്ശൂര്‍, പട്ടിക്കാട്), എന്‍.വാസവന്‍ (കൂത്തുപറമ്പ്, കണ്ണൂര്‍), സജീവന്‍ (കതിരൂര്‍, കണ്ണൂര്‍) എന്നിവര്‍ ബഹുമതിക്ക് അര്‍ഹരായി.

സംഘവിഭാഗത്തില്‍ രാജ്യത്തെ നാല് കര്‍ഷക സംഘങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പത്തുലക്ഷം രൂപയും കീര്‍ത്തിപത്രവുമാണ് പുരസ്‌കാരം.

വ്യക്തിവിഭാഗത്തില്‍ ഒരുലക്ഷം രൂപയും കീര്‍ത്തിപത്രവുമാണ് അവാര്‍ഡ്. 'ജൈവവൈവിധ്യവും കര്‍ഷക അവകാശങ്ങളും സംരക്ഷിക്കാനുള്ള അതോറിറ്റി'യാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കേന്ദ്ര കൃഷിസഹമന്ത്രി താരിഖ് അന്‍വര്‍ അവാര്‍ഡുകള്‍ വിതരണംചെയ്തു.

Latest news