TOP STORIES TODAY
  May 23, 2013
ഹെഡ്‌ലിയെയും റാണയെയും വിട്ടുകിട്ടാന്‍ ഇന്ത്യ ആവശ്യപ്പെട്ടേക്കും
വാഷിങ്ടണ്‍ : മുംബൈ ആക്രമണക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഡേവിഡ് ഹെഡ്‌ലിയെയും തഹാവുര്‍ റാണയെയും വിട്ടുകിട്ടണമെന്ന് ഇന്ത്യ, അമേരിക്കയോട് ആവശ്യപ്പെട്ടേക്കും. തീവ്രവാദപ്രവര്‍ത്തനത്തിന് ശിക്ഷിക്കപ്പെട്ട് അമേരിക്കയിലാണ് ഇപ്പോള്‍ ഇരുവരുമുള്ളത്. അമേരിക്ക സന്ദര്‍ശിക്കുന്ന ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നത്.

എന്നാല്‍, ഇക്കാര്യത്തില്‍ ഇരുഭാഗത്തുനിന്നും ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഷിന്‍ഡെ, ഈ വിഷയം യു.എസ്. അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡറുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് അമേരിക്കന്‍സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍സംഘത്തിലെ പ്രതിനിധി അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കിടയിലുമുള്ള തീവ്രവാദം സംബന്ധിച്ച കേസുകളും മറ്റുകാര്യങ്ങളും പരിഹരിക്കാന്‍ ഇരുഭാഗത്തെയും ആഭ്യന്തര മന്ത്രാലയങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ചര്‍ച്ചയില്‍ ധാരണയായി.

ഹെഡ്‌ലിയെ ചോദ്യംചെയ്യാന്‍ ഇന്ത്യയ്ക്ക് അവസരം ലഭിച്ചിരുന്നെങ്കിലും റാണ, ഹെഡ്‌ലിയുടെ അമേരിക്കയിലുള്ള ഭാര്യ ഷാസിയ, അവരുടെ രണ്ട് പെണ്‍സുഹൃത്തുക്കള്‍ എന്നിവരെ ചോദ്യംചെയ്യാന്‍ അമേരിക്ക അനുവദിച്ചിരുന്നില്ല. ഇവരെയെല്ലാം ചോദ്യംചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് ഇന്ത്യ കരുതുന്നത്. എഫ്.ബി.ഐ. ഡയറക്ടര്‍ മുള്ളറുമായും ഷിന്‍ഡെ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളും യു.എസ്. കുറ്റാന്വേഷണ ഏജന്‍സികളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ചര്‍ച്ചയില്‍ ധാരണയായി.

നേരത്തേ, ഇന്ത്യ-അമേരിക്ക ആഭ്യന്തരസുരക്ഷാ ചര്‍ച്ച യില്‍ ഷിന്‍ഡെ നയിച്ച ഇന്ത്യന്‍സംഘം പങ്കെടുത്തു. ചര്‍ച്ചയില്‍ അമേരിക്കയെ നയിച്ചത് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജാനറ്റ് നാപൊളിറ്റാനോയാണ്. തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന പശ്ചാത്തലസൗകര്യങ്ങള്‍ ഇല്ലാതാക്കാന്‍ മറ്റുരാജ്യങ്ങളോട് ഇരുവരും സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

Other News in this section
കടലില്‍ മുള്ളുന്നത് അത്ര മോശമല്ല !
ന്യൂഡല്‍ഹി: എപ്പോഴെങ്കിലും കടലില്‍ മൂത്രമൊഴിക്കേണ്ടി വന്നിട്ടുണ്ടോ ? പിന്നീട് അതേക്കുറിച്ച് ആശങ്കപ്പെട്ടിട്ടുമുണ്ടോ? എന്നാല്‍ അക്കാര്യത്തില്‍ ഇനി അത്ര ആകുലപ്പെടേണ്ട! മൂത്രം കടല്‍ജീവികള്‍ക്ക് ആരോഗ്യത്തിന് നല്ലതാണെന്ന് അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടു. സോഡിയം ക്‌ളോറൈഡ്, പൊട്ടാസ്യം, അയേണ്‍ എന്നിവ മൂത്രത്തില്‍ അടങ്ങിയിട്ടുണ്ട്. ..
സഞ്ചാരികളെ കൊതിപ്പിച്ച് തയ്യേനി കൂമ്പന്‍
ചരിത്രവഴികള്‍ തേടി ഗുണ്ടര്‍ട്ടിന്റെ പിന്മുറക്കാര്‍ അഷ്ടമുടിയില്‍
ശനി, ഞായര്‍ ദിവസങ്ങളിലും ഇടുക്കി ഡാം സന്ദര്‍ശിക്കാം
പകല്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, രാത്രിയില്‍ തട്ടുകട; സൗദാമിനിയുടെ ജീവിതത്തിന് രാപകല്‍ ഭേദമില്ല
ഒമ്പതാംമാസത്തില്‍ പുഴ നീന്തിക്കടന്ന 22-കാരിക്ക് ആണ്‍കുഞ്ഞ് പിറന്നു

Latest news