LATEST NEWS » INDIA
  May 23, 2013
ഡല്‍ഹി പെണ്‍കുട്ടിയുടെ ഓര്‍മയ്ക്കായി മാമ്പഴവും
ലഖ്‌നൗ: ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഓര്‍മയ്ക്കായി ഇനി പുതിയ ഇനം മാമ്പഴവും.

മാമ്പഴത്തിന് പ്രശസ്തരുടെ പേരുകള്‍ നല്‍കി ശ്രദ്ധേയനായ ഉത്തര്‍പ്രദേശ് സ്വദേശി കലിമുള്ളാ ഖാനാണ് ഇത്തവണ താന്‍ വികസിപ്പിച്ചെടുത്ത മാമ്പഴത്തിന് 'നിര്‍ഭയ' എന്ന പേര് നല്‍കിയത്.

'മാമ്പഴ മനുഷ്യന്‍ ' എന്നറിയപ്പെടുന്ന ഖാന്‍, ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടിയിട്ടുണ്ട്. ലഖ്‌നൗവിലെ മലിഹാബാദ് ജില്ലയില്‍നിന്നുള്ള ഖാന് പത്മശ്രീ ബഹുമതിയും ലഭിച്ചു. ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ബോളിവുഡ് താരം ഐശ്വര്യാ റായ്, യു.പി. മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവരുടെ പേരുകള്‍ താന്‍ വികസിപ്പിച്ചെടുത്ത പുതിയ ഇനം മാമ്പഴങ്ങള്‍ക്ക് ഖാന്‍ നല്‍കിയിട്ടുണ്ട്.

ഡല്‍ഹി പെണ്‍കുട്ടി ധീരയായിരുന്നു. ജീവന്‌വേണ്ടിയുള്ള അവളുടെ പോരാട്ടം എന്നെന്നും ഓര്‍ക്കപ്പെടേണ്ടതാണ്. അതുകൊണ്ടാണ് മൂന്നുവര്‍ഷം മുമ്പ് നട്ട മാവിന്റെ ഫലത്തിന് അവളുടെ ഓര്‍മയ്ക്കായി 'നിര്‍ഭയ' എന്ന പേര് നല്‍കിയത്- എഴുപതുകാരനായ ഖാന്‍ വിശദീകരിക്കുന്നു.

Latest news

Ad