LATEST NEWS » WORLD
  May 23, 2013
ബാഗ്ദാദില്‍ അജ്ഞാതന്‍ 12 പേരെ വെടിവെച്ചുകൊന്നു
ബാഗ്ദാദ്: ഇറാഖില്‍ വേശ്യാലയത്തില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദിലെ സയോണയിലാണ് സംഭവം. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്‍മാരുമാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെ വേശ്യാലയത്തിലെത്തിയ അക്രമി നിഷ്‌കരുണം വെടിയുതിര്‍ക്കുകയായിരുന്നു. വേശ്യാവൃത്തിയും മദ്യവും വിലക്കപ്പെട്ടിട്ടുണ്ടെങ്കിലും സയോണയില്‍ ധാരാളം വേശ്യാഗൃഹങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇറാഖില്‍ കൊലപാതക പരമ്പരകളുടെ കാലമാണിത്. ഈമാസം ഇതുവരെ നാനൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Latest news