LATEST NEWS » WORLD
  May 23, 2013
ചുഴലിക്കാറ്റില്‍ സര്‍വതും തകര്‍ന്ന് ഒക്‌ലഹോമ


മൂര്‍ : ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ സര്‍വതും തകര്‍ന്ന് സ്തംഭിച്ചു നില്‍ക്കുകയാണ് അമേരിക്കന്‍ നഗരമായ ഒക്‌ലഹോമ. കഴിഞ്ഞ ദിവസം ഒമ്പത് കുട്ടികളുള്‍പ്പെടെ 24 പേര്‍ മരിച്ച ചുഴലിക്കാറ്റില്‍ കെട്ടിടങ്ങള്‍ ഒന്നൊഴിയാതെ നിലംപൊത്തി.

വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ നിലച്ചു. നിര്‍ത്തിയിട്ട വാഹനങ്ങളെ പോലും കാറ്റ് കശക്കിയെറിഞ്ഞു.

24 മൃതദേഹങ്ങളും അവശിഷ്ടക്കൂനകളില്‍നിന്ന് പുറത്തെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. നൂറിലധികംപേരെ രക്ഷപ്പെടുത്തി. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം വീശിയടിച്ച കാറ്റ് മുക്കാല്‍ മണിക്കൂര്‍ നേരത്തെ സംഹാരതാണ്ഡവത്തിനു ശേഷമാണ് പിന്‍വാങ്ങിയത്.

ഇനിയാരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നില്ലെന്നും തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Latest news