LATEST NEWS » WORLD
  May 23, 2013
കുടിയേറ്റ പരിഷ്‌കരണബില്‍ അമേരിക്കന്‍ സെനറ്റ് പാനല്‍ പാസ്സാക്കി
വാഷിങ്ടണ്‍: രണ്ടരലക്ഷത്തിലധികം ഇന്ത്യക്കാരുള്‍പ്പെടെ 1.1 കോടി അനധികൃത കുടിയേറ്റക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കാനും എച്ച് 1 ബി വിസകള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്ന കുടിയേറ്റ പരിഷ്‌കരണബില്‍ അമേരിക്കന്‍ സെനറ്റ് നിയമകാര്യസമിതി പാസ്സാക്കി.

മുന്നൂറിലധികം ഭേദഗതികളോടെ അവതരിപ്പിച്ച ബില്‍ അഞ്ചിനെതിരെ 13 വോട്ടുകള്‍ക്കാണ് പാസ്സാക്കിയത്. ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് വരുന്ന ബില്‍ പാസ്സാകാന്‍ 100 അംഗ സെനറ്റില്‍ 60 പേരുടെയെങ്കിലും പിന്തുണ വേണം.

ബില്‍ പാസ്സാക്കിയ സെനറ്റ് പാനലിന്റെ നീക്കത്തെ സ്വാഗതംചെയ്ത പ്രസിഡന്‍റ് ബരാക് ഒബാമ, ബില്‍ സെനറ്റ് എത്രയുംവേഗം പരിഗണിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. ഒബാമയുടെ ഈവര്‍ഷത്തെ അജന്‍ഡയിലുള്ള പ്രധാനവിഷയമാണ് കുടിയേറ്റ പരിഷ്‌കരണബില്‍.

Latest news