LATEST NEWS » WORLD
  May 23, 2013
ഇമ്രാന്‍ഖാന്‍ ആസ്‌പത്രി വിട്ടു
ലാഹോര്‍ : പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രിക് ഇന്‍സാഫ് പാര്‍ട്ടിനേതാവുമായ ഇമ്രാന്‍ ഖാന്‍ ആസ്പത്രി വിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ് നട്ടെല്ലിന് പരിക്കേറ്റ ഇമ്രാന്‍ രണ്ടാഴ്ചയായി ആസ്പത്രിയിലായിരുന്നു.

പ്രത്യേകം തയ്യാറാക്കിയ വലയം അരക്കെട്ടില്‍ പിടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ പരസഹായമില്ലാതെ ഇമ്രാന്‍ അല്പനേരം നടന്നു. ഒന്നരമാസത്തോളം ഈ വലയം അദ്ദേഹത്തിന് ധരിക്കേണ്ടി വരും. ദിവസവും ഫിസിയോത്തെറാപ്പിയും ചെയ്യണം.

ലിഫ്റ്റില്‍ ഇമ്രാനെ തിരഞ്ഞെടുപ്പ് വേദിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ലിഫ്റ്റ് തകര്‍ന്ന് നാലരമീറ്റര്‍ ഉയരത്തില്‍ നിന്ന് വീണ ഇമ്രാന്റെ നട്ടെല്ലിനും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍ സംഭവിച്ചു.

തിരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പാര്‍ട്ടി മൂന്നാംസ്ഥാനത്തായിരുന്നു.

Latest news