TOP STORIES TODAY
  May 23, 2013
മഴവെള്ള സമൃദ്ധിക്ക് ആന്റോജിയുടെ വാട്ടര്‍ സിറിഞ്ച്
വി.പി. ശ്രീലന്‍
തോപ്പുംപടി: മഴവെള്ളം എവിടെ സംഭരിക്കുമെന്നാണ് ചോദ്യമെങ്കില്‍ ആന്റോജിക്ക് ഒറ്റ ഉത്തരമേയുള്ളൂ. അത് ഭൂമിക്കടിയില്‍ത്തന്നെ സംഭരിക്കണം. മഴവെള്ളം ഏറ്റവും ശുദ്ധിയായി സംരക്ഷിക്കുവാന്‍ സാധിക്കുന്നത് ഭൂമിയില്‍ത്തന്നെയാണ്. തുടര്‍ച്ചയായി സൂര്യപ്രകാശമേറ്റാല്‍ മഴവെള്ളത്തിന്റെ രൂപംമാറും. അത് മലിനപ്പെടും.
ഭൂമിക്കടിയില്‍ മഴവെള്ളം സൂക്ഷിക്കുന്നതിന് സ്വന്തമായി ഒരു പദ്ധതിതന്നെ രൂപപ്പെടുത്തുകയും വിജയകരമായി നടപ്പാക്കുകയും ചെയ്യുന്ന ആളാണ് കൊച്ചി ചെല്ലാനം സ്വദേശി ആന്റോജി.
15 വര്‍ഷം മുമ്പാണ് 'വാട്ടര്‍ സിറിഞ്ച് പദ്ധതി' എന്ന പേരില്‍ ആന്റോജി മഴവെള്ള സംഭരണ പദ്ധതി അവതരിപ്പിച്ചത്.
ഉപ്പുനിറഞ്ഞ ചതുപ്പുപ്രദേശങ്ങളിലും ഭൂമിക്കടിയില്‍ മഴവെള്ളം സംഭരിക്കുന്നതിന് ഈ പദ്ധതിക്ക് കഴിയും.കൊച്ചി നഗരത്തിലെ ഫ്ലാറ്റുകളിലും വന്‍കിട പാര്‍പ്പിട കേന്ദ്രങ്ങളിലുമൊക്കെ പദ്ധതി പരീക്ഷിച്ച് വിജയംകണ്ടു.
കെട്ടിടത്തിന് മുകളില്‍ വീഴുന്ന മഴവെള്ളം പാത്തികള്‍ കെട്ടി ഒരു കുഴല്‍വഴി 1000 ലിറ്റര്‍ ശേഷിയുള്ള ഒരു പ്ലാസ്റ്റിക് ടാങ്കില്‍ ശേഖരിക്കും. ഭൂനിരപ്പിലോ അല്പം ഉയരത്തിലോ ടാങ്ക് സ്ഥാപിക്കാം. ടാങ്കില്‍നിന്ന് വലിയ കുഴലിലൂടെ മഴവെള്ളം ഭൂമിക്കടിയിലേക്ക് എത്തിക്കണം. കുറഞ്ഞത് 25 അടിയെങ്കിലും നീളമുള്ള കുഴല്‍ ഇതിനായി സ്ഥാപിക്കണം. ആറിഞ്ചുമുതല്‍ എട്ടിഞ്ചുവരെ വ്യാസംവേണം കുഴലിന്.

25 അടി മുതല്‍ 300 അടിവരെ ആഴത്തിലാണ് കൊച്ചിയില്‍ കുഴല്‍ സ്ഥാപിക്കുന്നത്. മഴപെയ്യുമ്പോള്‍ ഈ വിധത്തില്‍ വെള്ളം ഭൂമിക്കടിയിലേക്ക് എത്തിക്കണം. മഴയില്ലാത്തപ്പോള്‍ ഇതേ കുഴല്‍വഴി വെള്ളം നമുക്ക് ശേഖരിക്കാം. ഇതിനായി കുഴലില്‍ മറ്റൊരു കുഴലിട്ട് മോട്ടോര്‍ ഘടിപ്പിക്കണം. വെള്ളം അരിച്ചെടുക്കാന്‍ മൈക്രോ ഫില്‍ട്ടര്‍ ഉപയോഗിക്കാം.
മഴവെള്ളത്തിന് സാന്ദ്രത കുറവായതിനാലാണ് അത് താഴേക്ക് പോകാതെ ഒഴുകിപ്പോകുന്നത്. 1000 ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍നിന്ന്, നല്ല മര്‍ദത്തില്‍ വെള്ളം താഴേക്ക് ഇറങ്ങും. ഭൂമിക്കടിയില്‍ ഉപ്പുവെള്ളമാണെങ്കില്‍ പോലും സമ്മര്‍ദമുള്ളതിനാല്‍ വളരെ എളുപ്പത്തില്‍ മഴവെള്ളം താഴേക്ക് പോകും. ഉപ്പുവെള്ളം മാറുകയുംചെയ്യും. കൂടുതല്‍ ആഴത്തില്‍ കുഴല്‍ സ്ഥാപിച്ചാല്‍ കൂടുതല്‍ വേഗത്തില്‍ ഫലമുണ്ടാകും.
ഉപ്പുപ്രദേശമായ ചെല്ലാനത്താണ് ആദ്യമായി ആന്റോജിയുടെ പദ്ധതി പരീക്ഷിച്ചത്. ആദ്യഘട്ടത്തില്‍ മുകളില്‍നിന്ന് മണ്ണുമാറ്റി പകരം മണല്‍നിറച്ച് വെള്ളം താഴേക്ക് ഇറക്കുന്ന പദ്ധതിയാണ് പരീക്ഷിച്ചത്. മേല്‍മണ്ണ് മഴവെള്ളം താഴേക്ക് ഇറങ്ങുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നാണ് ആന്റോജി പറയുന്നത്. നഗരങ്ങളില്‍ സ്ഥലം പ്രശ്‌നമായതോടെ, പദ്ധതിയുടെ രൂപകല്പന മാറ്റുകയായിരുന്നു.
കൊച്ചിയിലും പരിസരങ്ങളിലും ചെറുതും വലുതുമായി 300-ഓളം യൂണിറ്റുകള്‍ ആന്റോജി സ്ഥാപിച്ചുകഴിഞ്ഞു.
ടാങ്കുകള്‍ കെട്ടി, മഴവെള്ളം സംഭരിച്ചുവെക്കുന്ന പഴഞ്ചന്‍രീതി ചെലവേറിയതാണ്. മാത്രമല്ല ശേഖരിക്കുന്ന വെള്ളത്തിന് പരിമിതിയുമുണ്ട്. പെട്ടെന്ന് മലിനമാകാനും സാധ്യതയുണ്ട്.

മഴവെള്ളം ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കാന്‍ ഭൂമിയല്ലാതെ മറ്റൊരിടമില്ലെന്നാണ് ആന്റോജിയുടെ വാദം. അത് ശാസ്ത്രീയമായി തെളിയിക്കുകയാണ് ആന്റോജി സ്വന്തം പദ്ധതിയിലൂടെ.

Other News in this section
മുളഭംഗിയില്‍ മനംമയങ്ങി ഉദ്യാനനഗരം
ബെംഗളൂരു: മുളയ്ക്ക് ഇത്രയും ഭംഗിയുണ്ടോ...? മുളയുടെ വിവിധഭാഗങ്ങള് ഉപയോഗിച്ച് തീര്ത്ത കരകൗശലവസ്തുക്കളില്‍ കണ്ണുടക്കുമ്പോള് ആരും ഇങ്ങനെ ചിന്തിച്ചു പോകും. ശാന്തി നഗറിലെ ശാന്തിറോഡ് സ്റ്റുഡിയോ ഗാലറിയില് ആരംഭിച്ച മുള കൊണ്ടുള്ള കരകൗശല ഉത്പന്നങ്ങളുടെ പ്രദര്ശനവിപണന മേളയ്ക്ക് കാലികപ്രസക്തി കൂടിയുണ്ട്. ഗ്രീന് സിറ്റിയെന്ന വിളിപ്പേരുള്ള ബാംഗ്ലൂരിലെ പ്രകൃതിയോടിണങ്ങിയ ..
'സാന്ത്വന'ത്തിന് മാജിതയുടെ കൂട്ട്; നവദമ്പതിമാര്‍ക്ക് അനുഗ്രഹവുമായി നാട്‌
കള്ളന് മനം മാറ്റം: ഉസ്താദിന് ബൈക്ക് തിരികെ കിട്ടി, ക്ഷമാപണക്കത്തോടെ
അടുക്കളമാലിന്യം; ആശങ്ക ഒഴിവാക്കാം, വരുന്നു... വി.പി.യുടെ ബയോകമ്പോസ്റ്റ് ബിന്‍
ടാക്‌സിയില്‍ അന്ധരെത്തേടി കെന്നഡി; വഴിയില്‍ ഉപേക്ഷിക്കുന്ന കാഴ്ചയില്ലാത്തവര്‍ക്കും ഇനി തോഴന്‍
ആകാശവാണി മലയാള വാര്‍ത്തകള്‍ ഇനി എസ്.എം.എസ്. വഴിയും
ധ്രുവഗവേഷണ കപ്പല്‍ ഇന്ത്യ സ്വന്തമാക്കുന്നു

Latest news