LATEST NEWS
  May 23, 2013
പോലീസുകാര്‍ പരസ്‌പരം ലാത്തികൊണ്ടടിച്ചു, അറസ്റ്റിലായി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പങ്കെടുക്കുന്ന പരിപാടിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ ലാത്തികൊണ്ട് പരസ്പരം ഏറ്റുമുട്ടി. പരിക്കേറ്റ ഇരുവരെയും പിന്നീട് അറസ്റ്റുചെയ്തു. ഡ്യൂട്ടിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് ലാത്തിയടിയില്‍ കലാശിച്ചത്.

ഹെഡ്‌കോണ്‍സ്റ്റബിള്‍ മുകുന്ദ് യാദവും കോണ്‍സ്റ്റബിള്‍ സുനില്‍ ദീക്ഷിതുമാണ് ഏറ്റുമുട്ടിയതെന്ന് ഐ.ജി. ആര്‍.കെ. വിശ്വകര്‍മ അറിയിച്ചു. ലഖ്‌നൗവില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്ക് ശേഷമായിരുന്നു ഇരുവരും അടികൂടിയത്. പരിക്കേറ്റ ഇരുവരെയും അടുത്തുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ലാത്തികൊണ്ടുള്ള അടിതുടങ്ങും മുമ്പ് ഇരുവരും പരസ്പരം ഇടികൂടിയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Latest news

Ad