LATEST NEWS » INDIA
  May 23, 2013
ശശികാന്ത് ശര്‍മയെ സി.എ.ജി.യായി നിയമിച്ചതിനെതിരെ ബി.ജെ.പി.
ന്യൂഡല്‍ഹി: ശശികാന്ത് ശര്‍മയെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) ആയി നിയമിച്ചതിനെതിരെ ബി.ജെ.പി. രംഗത്ത്.

വിരുദ്ധതാത്പര്യമുള്ള ശശികാന്ത് ശര്‍മയെ സി.എ.ജി.യായി നിയമിച്ചതുവഴി സര്‍ക്കാര്‍ ഭരണഘടനാസ്ഥാപനങ്ങളെ തകിടംമറിക്കുകയാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. ശശികാന്ത് ശര്‍മ പ്രതിരോധസെക്രട്ടറിയായിരിക്കുമ്പോള്‍ നടന്ന പല ഇടപാടുകളും സംശയാസ്പദമാണ്. വിവാദമായ വി.വി.ഐ.പി. ഹെലികോപ് റ്റര്‍ ഇടപാട് നടന്നത് ഇക്കാലത്താണെന്ന് അരുണ്‍ ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

പ്രധാനപ്പെട്ട ഭരണഘടനാസ്ഥാപനങ്ങളിലേക്കുള്ള യു.പി.എ. സര്‍ക്കാറിന്റെ പല നിയമനങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് സുഷമാസ്വരാജും അഭിപ്രായപ്പെട്ടു. ഇത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ കോടതിക്കുതന്നെ ഇടപെടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Latest news