TOP STORIES TODAY
  May 23, 2013
ശ്രീനാരായണഗുരു ഹരിശ്രീ കുറിച്ച വീട് സംരക്ഷിക്കണമെന്ന് അവകാശികള്‍
തിരുവനന്തപുരം: ശ്രീനാരായണഗുരുദേവനെ ഹരിശ്രീ കുറിപ്പിച്ച പണ്ഡിതന്‍ ജീവിച്ചിരുന്നുവെന്നവകാശപ്പെടുന്ന വീട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അവകാശികള്‍ രംഗത്തെത്തി. ഗുരുദേവന് ഹരിശ്രീ കുറിച്ചത് ചെമ്പഴന്തിയിലെ കിഴക്കേ വയല്‍വാരം വീട്ടില്‍ ജീവിച്ചിരുന്ന ശങ്കരന്‍ ചട്ടമ്പി എന്നറിയപ്പെടുന്ന പണ്ഡിതനാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് പത്രസമ്മേളനത്തില്‍ അവര്‍ അവകാശപ്പെട്ടു.

ഈ പണ്ഡിതന്‍ ജീവിച്ചിരുന്നുവെന്നതിന് തെളിവാകുന്ന താളിയോലഗ്രന്ഥങ്ങളും മറ്റും സൂക്ഷിക്കുന്ന കെട്ടിടം ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണെന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ വി. ശശിധരന്‍, അനില്‍കുമാര്‍, നൗഷാദ്, ഉഷാ എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Other News in this section
ഇടുക്കി പദ്ധതിക്ക് സ്ഥലം കണ്ടെത്തിയ കൊലുമ്പന്റെ കൊച്ചുമക്കള്‍ക്ക് ഇനിയും വൈദ്യുതി അന്യം
ഉപ്പുതറ: കേരളമാകെ വെളിച്ചംപരത്തുന്ന ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ടിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയ കൊലുമ്പന്റെ കൊച്ചുമക്കള്‍ക്ക് വൈദ്യുതി ഇനിയും കിട്ടാക്കനി. കണ്ണംപടി വനമേഖലയിലെ ഉള്‍ഗ്രാമമായ മേവാരിക്കുടിയിലെ കൊലുമ്പന്റെ കൊച്ചുമക്കള്‍ ഉള്‍പ്പെടുന്ന 83 ആദിവാസിക്കുടുംബങ്ങള്‍ക്കാണ് കുടിയിരുത്തി 45 വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതിയില്ലാത്തത്. ഇടുക്കി പദ്ധതിക്കുവേണ്ടി ..
ഇരുട്ടില്‍ ഐ.ടിയുടെ വെളിച്ചവുമായി ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍
വിരമിച്ച് നാലരവര്‍ഷം കഴിഞ്ഞപ്പോള്‍ പ്രഭാകരക്കുറുപ്പ് തഹസില്‍ദാര്‍
ജീവിത ശൈലീരോഗം:കരയിലും വെള്ളത്തിലും ഇനി സഞ്ചരിക്കുന്ന ചികിത്സാ കേന്ദ്രങ്ങള്‍
15,000 സാരി: അമേഠിക്കാര്‍ക്ക് സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനം
മൈക്രോസോഫ്റ്റ് മേധാവി നാദല്ലയുടെ ശമ്പളം 500 കോടി രൂപ

Latest news