LATEST NEWS » KERALA
  May 23, 2013
'മാതൃഭൂമി' ലേഖകന്റെ മരണം; എസ്‌ഐയ്ക്ക് കോടതി നോട്ടീസയച്ചു
തൃശ്ശൂര്‍:മാതൃഭൂമി ചാത്തന്നൂര്‍ ലേഖകന്‍ ബാബുക്കുട്ടനെതിരെ കേസ്സെടുത്ത ചാത്തന്നൂര്‍ എസ്.ഐ.യോട് കേസ്സെടുക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തൃശ്ശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.പി. അനില്‍ കുമാറാണ് നോട്ടീസ് അയച്ചത്.

പൊതുപ്രവര്‍ത്തകന്‍ പി.സി. ജോസഫ് നല്‍കിയ പരാതിയിലാണ് കോടതിയുത്തരവ്.

ചാത്തന്നൂരിലെ ഹോട്ടല്‍ ഉടമയ്ക്ക് ഒത്താശ ചെയ്തുകൊണ്ടാണ് എസ്.ഐ. കേസ്സെടുത്തതെന്നും എസ്.ഐ.യുടെ പീഡനമാണ് ബാബുക്കുട്ടന്റെ മരണത്തിനു കാരണമെന്നും പരാതിയില്‍ പറയുന്നു.

ബാബുക്കുട്ടനെ തൃശ്ശൂരിലെ ഒരു ലോഡ്ജില്‍ മരിച്ചനിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. മാനസിക പീഡനമാണ് മരണകാരണമെന്ന് വാര്‍ത്ത പരന്നിരുന്നു. മരണം സംബന്ധിച്ച വിശദവിവരങ്ങള്‍ നല്‍കാന്‍ തൃശ്ശൂര്‍ ഈസ്റ്റ് എസ്.ഐ.യോടും കോടതി ആവശ്യപ്പെട്ടു. കേസ് ജൂണ്‍ 7ന് പരിഗണിക്കും.

Latest news