LATEST NEWS » KERALA
  May 23, 2013
ഹരിഹരവര്‍മയുടെ വിരലടയാളം കേന്ദ്ര ഏജന്‍സിക്ക്
കൊച്ചി: രത്‌നക്കച്ചവടവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ഹരിഹരവര്‍മയെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ വിരലടയാളം ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയ്ക്ക് നല്‍കിയെന്ന് സര്‍ക്കാര്‍. ഇതിനകം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ കോയമ്പത്തൂരിലാണ് താമസിച്ചുവന്നതെന്നാണ് കണ്ടെത്തിയത്.

ഹരിഹരവര്‍മ കോലക്കേസിലെ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ ജിതേഷ് , അജീഷ്, രഖില്‍ എന്നിവരുടെയും ആറാം പ്രതിയായ അഡ്വ. ഹരിദാസിന്റെയും ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. ഇവരുടെ ജാമ്യാപേക്ഷ ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രന്‍ വിധി പറയാന്‍ മാറ്റിയിട്ടുണ്ട്.

Latest news