LATEST NEWS
  Apr 04, 2013
സംസ്ഥാനത്ത് കൂടുതല്‍ വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: കേന്ദ്രവിഹിതത്തില്‍ കുറവു വന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും നാളെയും കൂടുതല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. സന്ധ്യക്കും രാവിലെയും ഉള്ള വൈദ്യുതി നിയന്ത്രണത്തിന് പുറമേ പകല്‍ 11മണിക്കും നാലുമണിക്കും മധ്യേയാണ് അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രവൈദ്യുതി വിഹതത്തില്‍ പ്രതിദിനം 200 മെഗാവാട്ടിന്റെ കറവുണ്ടായതാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇടയാക്കിയത്. ഒഡീഷയിലെ താച്ചര്‍ വൈദ്യുതി നിലയത്തില്‍നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിലാണ് കുറവുണ്ടായത്.

400 മെഗാവാട്ട് വീതം ലഭിക്കേണ്ടസ്ഥലത്ത് 200 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ലഭിക്കുന്നത്. സംസ്ഥാനത്തെ ജലവൈദ്യുതി നിലയങ്ങളില്‍ നിന്നും ഉല്‍പാദനം വര്‍ദ്ധിപ്പിച്ചതും ആശങ്കയുയര്‍ത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഈസമയം ഉദ്പാദിപ്പിച്ചിരുന്നത് 13 ദശലക്ഷം യൂണിറ്റായിരുന്നെങ്കില്‍ ഈവര്‍ഷം ജലവൈദ്യുതി പ്ലാന്റുകളില്‍നിന്നും 20 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉദ്പാദിപ്പിക്കുന്നത്.

Latest news