LATEST NEWS
  Apr 04, 2013
യാമിനിയെ വഴുതക്കാട്ടെ വീട്ടില്‍നിന്നും ഇറക്കിവിടരുതെന്ന് കോടതി
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ വഴുതക്കാട്ടെ വസതിയിയില്‍ നിന്നും യാമിനിയെയും മക്കളെയും ഇറക്കിവിടരുതെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വസ്തുവഹകള്‍ വില്പന നടത്തുന്നതും കോടതി താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്.

ഗണേഷിന്റെഭാര്യ യാമിനി തങ്കച്ചി നല്‍കിയ ഗാര്‍ഹിക പീഡന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം വഴുതക്കാട്ടെ വീട്ടില്‍ കയറുന്നതില്‍ നിന്നും ഗണേഷ് കുമാറിനെ വിലക്കണമെന്ന യാമിനിയുടെ ആവശ്യം കോടതി പരിഗണിച്ചില്ല.

ഇരുഭാഗത്തിന്റെയും വാദം കേള്‍ക്കണമെന്ന് ഗണേഷിന്റെ അഭിഭാഷകര്‍ വാദിച്ചതിനെതുടര്‍ന്നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച രാവിലെ കോടതി ഹര്‍ജി പരിഗണിക്കും. ജീവനാംശമായി 20കോടി നല്‍കണമെന്നും 2.25 കോടി രൂപ ഇടക്കാല ആശ്വാസമായി നല്‍കണമെന്നും യാമിനി തങ്കച്ചി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. സ്ത്രീപീഡനക്കുറ്റം, അന്യായമായി തടങ്കലില്‍ വെക്കല്‍ (341-ാം വകുപ്പ്), ദേഹോപദ്രവം ഏല്‍പ്പിക്കല്‍ (323-ാം വകുപ്പ്) എന്നീ കേസുകളും ഗണേഷിനെതിരെ ചുമത്തിയിട്ടുണ്ട്.

ഗണേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോ. യാമിനി തങ്കച്ചിക്കെതിരെ കഠിനമായ ദേഹോപദ്രവമേല്‍പ്പിക്കല്‍ (324), കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ (506) എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ട്.

Latest news

- -

 

 

 

 

 

 

 

 

 

- -