LATEST NEWS
  Apr 04, 2013
പൂജപ്പുര ജയിലില്‍ നിന്ന് 14 പാക് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു
തിരുവനന്തപുരം: സെന്‍ട്രല്‍ ജയിലില്‍ നിന്ന് പതിനാല് പാകിസ്താന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ആറുമാസം മുമ്പ് ലക്ഷദ്വീപിന് സമീപം നിന്നാണ് ഇവര്‍ പിടിയിലായത്.

നാവികസേനയുടെ ബോട്ടാണ് ഇവരെ അറസ്റ്റു ചെയ്തത്. കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവന്നു.

പിടിയിലായവര്‍ക്ക് തീവ്രവാദബന്ധമില്ലെന്ന് ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ മോചിപ്പിക്കാന്‍ തീരുമാനമായത്.

ഇവരെ വാഗാ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് പാകിസ്താന്‍ അധികൃതര്‍ക്ക് ഇവരെ കൈമാറും.

Latest news