LATEST NEWS
  Apr 04, 2013
നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്: നാലാംപ്രതി രാജു മാത്യു കീഴടങ്ങി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഗള്‍ഫിലേക്ക് നടന്ന മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാലാംപ്രതി എമിഗ്രേഷന്‍ എസ് ഐ രാജു മാത്യു കീഴടങ്ങി.

ഒരു വര്‍ഷമായി ഒളിവിലായിരുന്ന ഇയാള്‍ ക്രൈംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

ഗള്‍ഫിലേക്ക് വ്യാജ പാസ്‌പോര്‍ട്ടുമായി സ്ത്രീകളെ ഇയാള്‍ കയറ്റിവിട്ടു എന്നതാണ് കേസ്. കേസില്‍ ഒന്നാം പ്രതിയായ പോലീസ് കോണ്‍സ്റ്റബിള്‍ എ.പി. അജീബ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് കേസില്‍ വഴിത്തിരിവുണ്ടായത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ കേസില്‍ പങ്കുണ്ടെന്നുള്ളതാണ് പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നിട്ടുള്ളത്.

Latest news