LATEST NEWS » WORLD
  Apr 04, 2013
അര്‍ജന്റീനയില്‍ പേമാരി: 54 പേര്‍ മരിച്ചു
ബ്യൂണസ് അയേഴ്‌സ് : അര്‍ജന്റീനയിലെ ഏറ്റവും വലിയ നഗരമായ ബ്യൂണസ് അയേഴ്‌സില്‍ തുടരുന്ന പേമാരിയില്‍ 54 പേര്‍ മരിച്ചു. ആയിരക്കണക്കിനാള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു.

ലാസ് ലൊമാസ്, ടൊലോസ എന്നിവിടങ്ങളിലും മഴ കടുത്തനാശം വിതച്ചു. മഴയ്‌ക്കൊപ്പം ആഞ്ഞുവീശുന്ന കാറ്റില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.

Latest news