LATEST NEWS » WORLD
  Apr 04, 2013
ക്യൂബന്‍ നൃത്തട്രൂപ്പിലെ ഏഴുപേരെ മെക്‌സിക്കോയില്‍ കാണാതായി
മെക്‌സിക്കോ സിറ്റി: ക്യൂബയില്‍ നിന്നുള്ള നാഷണല്‍ ബാലറ്റ് ഓഫ് ക്യൂബ എന്ന നൃത്തട്രൂപ്പിലെ ഏഴു നര്‍ത്തകരെ മെക്‌സിക്കോയില്‍ കാണാതായി.

ലോകപ്രശസ്ത നര്‍ത്തകി അലീസിയ അലോണ്‍സോയുടെ നേതൃത്വത്തിലുള്ള ട്രൂപ്പ് മെക്‌സിക്കോയില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തിയതാണ്.

പ്രതിയോഗികളായ മറ്റു ട്രൂപ്പുകള്‍ ഇവരെ ധനം കൊടുത്ത് വശത്താക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാണാതായവരില്‍ ആറുപേരും പെണ്‍കുട്ടികളാണ്. ഏഴുപേരില്‍ ആറുപേര്‍ അമേരിക്കയിലേക്ക് കടന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

Latest news