OBITUARY
  Apr 04, 2013
പയസ്വിനി നദിയില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ മുങ്ങി മരിച്ചു
മംഗലാപുരം: പയസ്വിനി നദിയില്‍ അമ്മമാരോടൊപ്പം പോയ രണ്ടു വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു. സംപാജെ വില്ലേജില്‍ ദൊഡഡ്കയിലാണ് അപകടം നടന്നത്. ദൊഡഡ്കയിലെ യൂനുസിന്റെയും അയിഷാമയുടേയും മകള്‍ നിഷാന (13), മുഹമ്മദിന്റെയും ഫാത്തിമയുടെയും മകള്‍ മൊയിനാസ് (12) എന്നിവരാണ് മരിച്ചത്.

അമ്മമാര്‍ നദിയില്‍ അലക്കിക്കൊണ്ടിരിക്കെ കുട്ടികള്‍ നദീതീരത്ത് കളിക്കുകയായിരുന്നു. അതിനിടെ ഇരുവരും കാല്‍ വഴുതി നദിയിലേക്ക് വീണു. അമ്മമാര്‍ നിലവിളിച്ച് ആളുകള്‍ ഓടിക്കൂടി. അവരാണ് കുറേ സമയത്തിനു ശേഷം മൃതദേഹങ്ങള്‍ മുങ്ങിയെടുത്തത്. മരിച്ച ഇരുവരും ദൊഡഡ്ക ഗവ. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്.
Other News in this section
മീറ്റിനിടെ പോലീസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു
തൃശ്ശൂര്‍: പോലീസ് മീറ്റിനിടെ സിവില്‍ പോലീസ് ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം വൈപ്പിന്‍ ഓച്ചന്തുരുത്ത്് സ്വദേശി വേണാട്ട് ഹൗസില്‍ സേവ്യറിന്റെ മകന്‍ ജോര്‍ജ്ജ് (29) ആണ് മരിച്ചത്. തൃശ്ശൂര്‍ കെ.എ.പി. ഒന്നാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറാണ് ജോര്‍ജ്ജ് . ചൊവ്വാഴ്ച രാവിലെ 8.15നാണ് സംഭവം. രാമവര്‍മ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന 10000 മീറ്റര്‍ നടത്തമത്സരത്തില്‍ ..

Latest news