OBITUARY
  Apr 04, 2013
വഴിയരികില്‍ നിന്നയാള്‍ കാറിടിച്ച് മരിച്ചു
തിരൂര്‍: വഴിയരികില്‍ സംസാരിച്ചു നിന്നയാള്‍ കാറിടിച്ച് മരിച്ചു. കോട്ട് ആലിന്‍ചുവട് പുള്ളിപ്പാട്ട് കോയ (68) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോല്‍പ്പാട് ജമാലി (ബാവ-67)യ്ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 9മണിയോടെ ആര്‍.ജെ.എം. സ്‌കൂളിനു സമീപമായിരുന്ന അപകടം.പാലുവാങ്ങി വീട്ടിലേയ്ക്ക് മടങ്ങുംവഴി നിയന്ത്രണംവിട്ടെത്തിയ കാറിടിയ്ക്കുകയായിരുന്നു.

നിര്‍ത്താതെ പോയകാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് നിര്‍ത്തിച്ചു.തായുമ്മയാണ് കോയയുടെ ഭാര്യ. മക്കള്‍: മരയ്ക്കാര്‍, നിഷാദ്, ഷിഫാനത്ത്. മരുമക്കള്‍: മുംതാസ്, സൗദ, സുഹൈബ്, അക്താര്‍. സഹോദരങ്ങള്‍: ഹംസ, പരേതരായ ബീരാന്‍കുട്ടി, അലി.
Other News in this section
മീറ്റിനിടെ പോലീസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു
തൃശ്ശൂര്‍: പോലീസ് മീറ്റിനിടെ സിവില്‍ പോലീസ് ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം വൈപ്പിന്‍ ഓച്ചന്തുരുത്ത്് സ്വദേശി വേണാട്ട് ഹൗസില്‍ സേവ്യറിന്റെ മകന്‍ ജോര്‍ജ്ജ് (29) ആണ് മരിച്ചത്. തൃശ്ശൂര്‍ കെ.എ.പി. ഒന്നാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറാണ് ജോര്‍ജ്ജ് . ചൊവ്വാഴ്ച രാവിലെ 8.15നാണ് സംഭവം. രാമവര്‍മ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന 10000 മീറ്റര്‍ നടത്തമത്സരത്തില്‍ ..

Latest news