OBITUARY
  Apr 04, 2013
ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു
അമ്പലപ്പുഴ: ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പാപ്പാന്‍ മരിച്ചു. ഏവൂര്‍ കണ്ണന്‍ എന്ന ആനയുടെ ഒന്നാം പാപ്പാന്‍ ചേര്‍ത്തല ശാവശ്ശേരി നികര്‍ത്തില്‍ പരേതനായ കരുണാകരന്റെ മകന്‍ ജഗന്നാഥന്‍ (ബാബുക്കുട്ടന്‍-39) ആണ് ബുധനാഴ്ച രാത്രി 8.20ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ വിളക്കെഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ഏവൂര്‍ കണ്ണനാണ് ഒന്നാം പാപ്പാനായ ജഗന്നാഥന്റെ കഴുത്തിന് കുത്തുകയും തുമ്പിക്കൈ വീശി തലയ്ക്കടിക്കുകയും ചെയ്തത്. ഞായറാഴ്ച രാത്രി 11.45 നായിരുന്നു സംഭവം. ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ട്രോമാകെയര്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ജഗന്നാഥനെ ചൊവ്വാഴ്ചയാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍, ഹരിപ്പാട് സ്‌കന്ദന്‍, അമ്പലപ്പുഴ വിജയകൃഷ്ണന്‍, ശാസ്താംകോട്ട നീലകണ്ഠന്‍, മലയാലപ്പുഴ രാജന്‍ തുടങ്ങിയ ഗജവീരന്‍മാരുടെ പാപ്പാനായിരുന്ന ഇദ്ദേഹത്തിന് മികച്ച പാപ്പാനുള്ള പുരസ്‌കാരം പലതവണ ലഭിച്ചിട്ടുണ്ട്. ഒന്നരവര്‍ഷമായി ഏവൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഏവൂര്‍ കണ്ണന്റെ പാപ്പാനാണ്. അവിവാഹിതനാണ്. അമ്മ: തങ്കമ്മ. സഹോദരങ്ങള്‍: രംഗനാഥന്‍, രഘുനാഥ്, രംഗലക്ഷ്മി, സീത, പ്രിയ, ഷീബ. ശവസംസ്‌കാരം പിന്നീട്.
Other News in this section
യൂണിയന്‍ കാര്‍ബൈഡ് മുന്‍ മേധാവി വാറന്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു
വാഷിങ്ടണ്‍: ഭോപ്പാല്‍ വിഷവാതക ദുരന്തമുണ്ടാകുമ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ േമധാവിയായിരുന്ന വാറന്‍ ആന്‍ഡേഴ്‌സണ്‍ (92) അന്തരിച്ചു. ഫ്ലോറിഡയിലെ വെറോ ബീച്ചിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. നാലായിരത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ 1984-ലെ ഭോപ്പാല്‍ വാതകദുരന്തത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ അറസ്റ്റിലായ ആന്‍ഡേഴ്‌സണ്‍ ജാമ്യം ലഭിച്ചശേഷം രാജ്യം വിടുകയായിരുന്നു. ..

Latest news