OBITUARY
  Apr 04, 2013
വാഹനാപകടത്തില്‍ അച്ഛനും മകളും മരിച്ചു: അമ്മയുടെ നില ഗുരുതരം
കിളിമാനൂര്‍: സംസ്ഥാന പാതയില്‍ കിളിമാനൂര്‍ കുറവന്‍കുഴിയില്‍ വാഹനാപകടത്തില്‍ അച്ഛനും മകളും മരിച്ചു. അമ്മയുടെ നില ഗുരുതരമാണ്. കൊട്ടാരക്കര ഈഞ്ചക്കാട് ആലുംവിളവീട്ടില്‍ രവീന്ദ്രന്‍ പിള്ള (66), മകള്‍ ശ്രീജ (27) എന്നിവരാണ് മരിച്ചത്. രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ സുമംഗലദേവി (55) യും മകന്‍ വിഷ്ണു (22) വും ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതികാര്‍ എതിര്‍ദിശയില്‍ വന്ന വാട്ടര്‍ടാങ്ക് കയറ്റിയ മിനിലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. 108 ആംബുലന്‍സില്‍ രവീന്ദ്രന്‍ പിള്ളയെയും മകനെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും സുമംഗലദേവിയെയും മകളെയും മെഡിക്കല്‍ കോളേജിലും എത്തിച്ചു.

ആസ്പത്രിയില്‍ എത്തിച്ച് കുറച്ച് സമയത്തിനകം അച്ഛനും മകളും മരിച്ചു. മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സുമംഗലദേവിയുടെ നില ഗുരുതരമാണ്. മകള്‍ ശ്രീജയുടെ പ്രതിമാസ ചെക്കപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീചിത്രാ ആസ്പത്രിയിലേക്ക് പോവുകയായിരുന്നു രവീന്ദ്രന്‍പിള്ളയും കുടുംബവും. ഡല്‍ഹിയില്‍ ഭര്‍ത്താവ് രാമചന്ദ്രനൊപ്പം കഴിഞ്ഞിരുന്ന ശ്രീജ ആറ് മാസം മുമ്പാണ് നാട്ടില്‍ മടങ്ങിയെത്തിയത്.

വിഷുവിന് ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകാനിരിക്കവേയായിരുന്നു അപകടം. ഇവര്‍ക്ക് കുട്ടികളില്ല. രവീന്ദ്രന്‍പിള്ളയുടെ മൂത്തമകന്‍ ഹരീഷ്‌കുമാര്‍ അരുണാചല്‍ പ്രദേശിലാണ് ജോലി ചെയ്യുന്നത്. രവീന്ദ്രന്‍ പിള്ളയുടെയും ശ്രീജയുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Other News in this section
മുണ്ടേരിക്കടവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു
ചക്കരക്കല്‍(കണ്ണൂര്‍): മുണ്ടേരിക്കടവില്‍ പുഴയില്‍ മീന്‍പിടിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.ചേലേരി ദാലില്‍ പള്ളിക്ക് സമീപം കോവുമ്മല്‍ മുഹമ്മദ് ഹാജിയുടെ മകന്‍ മുത്തലിബ്(28), മൊട്ടക്കല്‍ ഹൗസില്‍ ഇബ്രാഹിമിന്റെ മകന്‍ യു.കെ.ഇസ്മയില്‍(26) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. ഇരുവരും മുണ്ടേരിക്കടവ് പാലത്തിന് സമീപത്ത് പുഴയില്‍ ..

Latest news