OBITUARY
  Apr 04, 2013
കൊടുവള്ളി ചെറുപുഴയില്‍ യുവാവ് മുങ്ങിമരിച്ചു
താമരശ്ശേരി: കൊടുവള്ളി കരുവന്‍പൊയിലിലെ ചെറുപുഴയില്‍ മണല്‍വാരിയതുമൂലം രൂപപ്പെട്ട കയത്തില്‍ യുവാവ് മുങ്ങിമരിച്ചു. കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ പൂവന്‍മലയില്‍ മൊയ്തീന്‍കുട്ടിയുടെയും ആമിനയുടെയും മകന്‍ മിദ്‌ലാജ് (22) ആണ് മരിച്ചത്. പുഴയുടെ വെളുത്തേടത്ത് കടവില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.കെട്ടിടനിര്‍മാണത്തൊഴിലാളിയായ മിദ്‌ലാജ് കരുവന്‍പൊയിലില്‍ പണികഴിഞ്ഞ് കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.

കൂടെയുണ്ടായിരുന്നവരും നാട്ടുകാരുംചേര്‍ന്ന് ഉടന്‍ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. സഹോദരന്‍ മുസാഫിര്‍.
Other News in this section
സീരിയല്‍ നടന്‍ ശരത്കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു
ചാത്തന്നൂര്‍: പ്രശസ്ത സീരിയല്‍ നടനായ ശരത്കുമാര്‍ (23) വാഹനാപകടത്തില്‍ മരിച്ചു. ദത്തുപുത്രി എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനായി വീട്ടില്‍നിന്ന് ശാസ്താംകോട്ടയിലെ ലൊക്കേഷനിലേക്ക് ബൈക്കില്‍ പോകുന്‌പോഴായിരുന്നു അപകടം. മൈലക്കാടുവച്ച് പുലര്‍ച്ചെ ശരത്കുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിക്കപ്പ് ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ ചാത്തന്നൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ..

Latest news

Ad