OBITUARY
  Apr 04, 2013
സൗദിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു
പാമ്പാടി:ശസ്ത്രക്രിയയെത്തുടര്‍ന്ന് സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളിയുവതി മരിച്ചു. സൗത്ത് പാമ്പാടി വേലംപറമ്പില്‍ വി.ടി. തമ്പിയുടെ ഭാര്യ സുമയാണ്(39)ബുധനാഴ്ച രാവിലെ മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചത്.
മൂന്നുവര്‍ഷം മുമ്പ് സൗദിയിലെത്തിയ സുമ ദന്തല്‍ ക്ലിനിക്കില്‍ ജോലി ചെയ്യുകയായിരുന്നു ഗര്‍ഭപാത്രത്തിലെ മുഴ നിക്കം ചെയ്യാന്‍ കഴിഞ്ഞദിവസം സൗദിയിലെ ആസ്പത്രിയില്‍ ശസ്ത്രക്രിയ നടത്തി. അമിത രക്തസ്രാവം മൂലമാണ് മരണം എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ ശ്രമം തുടങ്ങി. മക്കള്‍: ഇന്ദുലേഖ, നന്ദലാല്‍.
Other News in this section
സി.എം. കൃഷ്ണനുണ്ണി അന്തരിച്ചു
കോഴിക്കോട്: ബി.ജെ.പി. മുന്‍ സംസ്ഥാന സെക്രട്ടറിയും ദേശീയസമിതി അംഗവും പ്രഭാഷകനും എഴുത്തുകാരനുമായ സി.എം. കൃഷ്ണനുണ്ണി (65) മാങ്കാവ് 'ശോഭന'ത്തില്‍ അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. റെയ്കി ആചാര്യന്‍, താന്ത്രിക ഉപാസകന്‍, തത്ത്വചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. എ.ബി.വി.പി. യിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ബി.ജെ.പി. ജില്ലാ പ്രസിഡന്റ്, ..
തമിഴ് നടന്‍ എസ്.എസ്.രാജേന്ദ്രന്‍ അന്തരിച്ചു
സദാചാരപ്പോലീസ് ചമഞ്ഞ് പീഡനം : യുവതി ആത്മഹത്യ ചെയ്തു
കതിന നിറയ്ക്കുന്നതിനിടെ അപകടം: ഒരാള്‍ മരിച്ചു
കടബാധ്യത : ചെമ്പുകടവില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
യു.പിയില്‍ ദീപാവലി ആഘോഷത്തിനിടെ ആറ് പേര്‍ മരിച്ചു
മരിച്ചനിലയില്‍ കണ്ടെത്തി
പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Latest news