LATEST NEWS » KERALA
  Apr 04, 2013
നബാര്‍ഡ് അനുവദിച്ച 738 കോടിയില്‍ കേരളം ചെലവിട്ടത് വെറും 30 ശതമാനം
തിരുവനന്തപുരം: പിന്നിട്ട സാമ്പത്തികവര്‍ഷം നബാര്‍ഡ് അനുവദിച്ച 738.78 കോടിയില്‍ കേരളം ചെലവിട്ടത് വെറും 30 ശതമാനം. ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ 218 പദ്ധതികള്‍ക്കായി 738.78 കോടി രൂപയാണ് അനുവദിച്ചത്.

ഈ സാഹചര്യത്തില്‍ അനുവാദം കിട്ടി രണ്ടുവര്‍ഷത്തിനകം തുടങ്ങാത്ത പദ്ധതികള്‍ താനേ നഷ്ടപ്പെടുമെന്ന് നബാര്‍ഡ് അറിയിച്ചു.

പദ്ധതികള്‍ വേഗത്തിലാക്കാന്‍ മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ എന്നിവരുടെ യോഗം നബാര്‍ഡ് വിളിച്ചുചേര്‍ത്തിരുന്നു. പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ പിന്തുണ അറിയിച്ചു.

പദ്ധതികള്‍ സമയത്തിന് നടപ്പാക്കാന്‍ ചില വ്യവസ്ഥകളും നബാര്‍ഡ് മുന്നോട്ടുവെച്ചു. അനുവാദം ലഭിക്കാത്ത ഒരു പദ്ധതിയും നബാര്‍ഡ് സ്വീകരിക്കില്ല. പദ്ധതികള്‍ സമര്‍പ്പിക്കുംമുമ്പ് ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാവണം.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്തേക്ക് 4853.79 കോടി രൂപയുടെ 592 പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കാനും നബാര്‍ഡ് തീരുമാനിച്ചു.

Latest news